ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ

ഭൂമിയിലെ തന്നെ ഒരു പ്രധാന പ്രതിഭാസമാണ് പരിസ്ഥിതി. ഭൂമിയോട് ഇഴകിച്ചേർന്ന ഒരു പ്രതിഭാസം. മനുഷ്യനുൾപ്പെടുന്ന മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയാണ് പരിസ്ഥിതിയിലുള്ളത്.

കാടും മരങ്ങളും, കുന്നുകൾ, മലകൾ, വലിയ പർവ്വതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, വിശാലമായ നദികൾ, വിവിധ തരത്തിലുള്ള ജന്തുജാലങ്ങൾ എല്ലാം നമ്മുടെ പരിസ്ഥിതിയിലുള്ളവയാണ്. മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ജീവവായുവും ജീവനും കാണപ്പെടുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി ആ ഭൂമിയിലെ പരിസ്ഥിതി വളരെയേറെ മനോഹരം .ആ ഭൂമിയിലെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട കടമ നമ്മുടേതാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യർ ആ കടമ നിർവ്വഹിക്കുന്നില്ല.

ആധുനിക സാങ്കേതിക വിദ്യ പഠിച്ച മനുഷ്യർഭൂമിയിലെ പരിസ്ഥിതിയെ നശിപ്പിക്കാൻ തുടങ്ങി. ജന്തുജാലങ്ങളിൽ വച്ച് ബുദ്ധിയുള്ള ജീവിവർഗ്ഗമാണ് മനുഷ്യൻ.ആ മനുഷ്യർ തന്നെയാണ് ഇതിനു തയ്യാറെടുക്കുന്നത്. മനുഷ്യരുടെ ഈ കടന്നുകയറ്റം മൂലം ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. അവയാണ്, കുന്നിടിക്കൽ, വയൽ നികത്തൽ, മരം മുറിക്കൽ, പുഴയിൽ നിന്ന് മണൽവാരൽ, ജലമലിനീകരണം, ഫാക്ടറി മലിനീകരണം തുടങ്ങിയവ. ഇതിനെ തുടർന്ന് കേരളത്തിൽ മുൻ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രകൃതി ദുരന്തങ്ങളാണ് പ്രളയം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ. ഇതു മൂലം നാട്ടുകാർക്ക് നിരവധി ബുദ്ധിമുട്ടുകളും ലക്ഷകണക്കിന് നക്ഷ്ട്ടം ഉണ്ടാവുകയും ചെയ്തു. ഇതിനു കാരണവും നമ്മൾ മനുഷ്യരുടെ പ്രവൃത്തികൾ മൂലമാണ്. കേരളത്തിൽ കുറച്ചു നാൾക്കു മുമ്പ് കുറച്ച് ഫ്ളാറ്റുകൾ ഇടിച്ചു നിരത്തി.എന്നാൽ അതു കൊണ്ട് മാത്രം പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയില്ല. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ.

അനാമിക ബി ആർ
9 B ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം