ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ശഹീദും പരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
ശഹീദും പരിസരവും

പ്രകൃതി രമണീയമായ അന്തരീക്ഷം, ചിൽ ചിൽ ചിലകുന്ന കിളികളുടെയും, കള കളമൊഴുകുന്ന അരുവികളും, കാറ്റിനെ തഴുകി എത്തുന്ന പുഴയുടെ സംഗീതവും,, കേൾക്കാൻ കൊതിക്കുന്ന മധുര മൂറുന്ന സംഗീതത്തിന്റെ അലയടികൾ എല്ലാം കൊണ്ടും പ്രകൃതി സുന്ദരമായ ഗ്രാമം ആണ് ശഹീദിന്റെത്. ശഹീദിനൊരു കൂട്ടുകാരനുണ്ട് ഗോപു. ഗോപുവിന്റെ വീട് നഗര പ്രദേശത്തു ആണ്. അവർക്ക് പ്രകൃതിയെ കുറിച്ചോ അതിന്റെ ശുചിത്വോത്തെ കുറിച്ചോ ഒരു അറിവും ഇല്ല. ശഹീദിന്റെ ഗ്രാമത്തിൽ ഉള്ളവർ പരിസരം വളരെ ശുചിത്വോതോടെ കൊണ്ട് നടക്കുന്നവരാണ്. അവന്റെ വീടും പരിസരവും വീട്ടുകാരും വളരെ ശുചിത്വം പാലിക്കുന്നവരാണ്. പക്ഷെ ഗോപു ഗ്രാമത്തിൽ താമസിക്കുന്നവർ ആയത് കൊണ്ട് അവർക്ക് ശബ്ദ മലിനീകരണം, പുക, ഓടകളിൽ നിന്നുള്ള വാസന, എല്ലാം തന്നെ അനുഭവിക്കുന്നത് കൊണ്ട് അതൊരു ശീലമായി. ഗോപുവിന് ഒരു സ്വഭാവം ഉണ്ടായിരുന്നു അവന്റെ വീട്ടിലെ മാലിന്യങ്ങൾ എല്ലാം രാത്രിയിൽ വന്നു പുഴയിലേക്കു തള്ളുക എന്നത്. ഇത് അവൻ നിരന്തരമായി തുടർന്നു കൊണ്ടിരുന്നു.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ശഹീദിനു വാസനയും വെള്ളത്തിൽ നിറമാറ്റവും കാണാൻ തുടങി. ശഹീദ് തന്റെ വീടിനു ചുറ്റും പരിശോദിച്ചു പക്ഷെ ഒന്നും തന്നെ കണ്ടെത്തിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ശഹീദ് തന്റെ കൂട്ടുകാരൻ ഗോപുവിന്റെ വീട്ടിലേക് പോയി. അവിടെ ചെന്നതും അവൻ ദേഷ്യവും സങ്കടവും വന്നു... ശുചിത്വമില്ലാത്തത് കണ്ട് അവൻ പറഞ്ഞു... എന്താടാ..... ഇവിടെ ഇങ്ങനെ വല്ലാത്ത നാറ്റവും അവസ്ഥയും നിനക്ക് ഇതൊക്കെ ഒന്ന് വൃത്തി ആക്കികൂടെ. പക്ഷെ ഗോപു അതൊന്നും വക വെച്ചില്ല... ഗോപു നമുക്ക് ശുദ്ധ വായു ശ്വാസിക്കണമെങ്കില് നമ്മുടെ വീടും പരിസരം ശുചിയായിരിക്കണം.. നല്ല ആരോഗ്യത്തിന് വേണ്ടി. വൈകാതെ തന്നെ ശഹീദ് അവിടെ നിന്നും ഇറങ്ങി.. എന്നിട്ട് ചിന്തിച്ചു അപ്പോൾ ഗോപു ആയിരിക്കും പുഴയിലേക്കു മാലിന്യങ്ങൾ തള്ളുന്നത്. ഇതൊന്ന് കണ്ടു പിടിക്കണം എന്ന് വിചാരിച്ചു കൊണ്ട് ശഹീദ് വീട് ലക്ഷ്യമാക്കി നടന്നു. രാത്രി സമയം ശഹീദ് നോക്കി നിന്നു ആരായിരിക്കും വരുന്നത് പുഴയെ മലിനമാകാൻ.... അതെ അവൻ ഉദ്ദേശിച്ചത് പോലെ തന്നെ ഗോപു തന്നെ ആണ് ആകുറ്റകൃത്യത്തിന്‌ പിന്നിൽ... സങ്കടം തോന്നിയെങ്കിലും ഗോപുവിനെ കയ്യോടെ പിടികൂടി.. എടാ നീയാണോ ഞങളുടെ ഗ്രാമത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നത്... ശഹീദ് ഗോപുവിന് പ്രകൃതിയെകുറിച്ചും ശുചിത്വത്തെ കുറിച്ചും അതിന്റ നന്മയെ കുറിച്ചും പറഞ്ഞു മനസ്സിലാക്കി കൊടുത്തു... ഇത് കേട്ട് ഗോപുവിന് സങ്കടമായി.. അവൻ ശഹീദിനോട് മാപ്പ് ചോദിച്ചു... എന്നിട്ട് ഗോപു പറഞ്ഞു ഇനി ഞാനും നിന്നെ പോലെ ശുചിത്വം പാലിക്കും നമ്മുടെ നന്മക് വേണ്ടി... ശഹീദിനു സന്തോഷമായി അവർ രണ്ട് പേരും സന്തോഷത്തോടെ മടങ്ങി.......

ഗുണപാഠം... ശുചിത്വം നല്ല ആരോഗ്യത്തിനും നല്ല ശീലങ്ങൾക്കും നല്ല അന്തരീക്ഷത്തിനും വേണ്ടി...

ആയിഷാ ശിഫാന
6B ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ