ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

എന്ത് സുന്ദരമാണ് നമ്മുടെ കേരളം. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മാലാഖമാരെ പോലെയുള്ള വെള്ളച്ചാട്ടങ്ങളും. കളകള ശബ്ദത്തിൽ ഒഴുകുന്ന നദികളും. പച്ച ഉടുപ്പിട്ട പുൽമേടുകൾ വയലുകൾ തല ഉയർത്തി പിടിക്കുന്ന മലനിരകൾ. എത്ര കണ്ടാലും നമ്മളെ മാടിവിളിക്കുന്ന വൃന്ദാവന ങ്ങൾ പക്ഷിമൃഗാദികൾ അങ്ങനെ പലതരത്തിലുള്ള വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടായിരുന്നത് പാടത്ത് പണിയെടുക്കുന്ന കൃഷിക്കാരും. കതിരു കൊത്താൻ വരുന്ന കിളികളും. എന്ത് മനോഹരമാണ് കാഴ്ചകളും. ഈ മനോഹരമായ വർണ്ണക്കാഴ്ചകൾ ഉള്ള നമ്മുടെ കൊച്ചു കേരളത്തിൽ ഈ മഹാമാരി വന്നു പെട്ടിരിക്കുന്നു. മനുഷ്യനെ കാർന്നു തിന്നുന്ന കൊറോണ അതായത് കോവിഡ് 19 എന്ന വൈറസ്. ലോകത്തിൽ തന്നെ ഒരു വീടിന്റെ ചുമരിൽ ഉള്ളിൽത്തന്നെ ആക്കി തീർത്ത മഹാമാരി പ്രകൃതിയെ തന്നെ നിശ്ചലമാക്കി. കുട്ടികളുടെ ചിരിയും, ഒത്തുചേരലും, കൂട്ടം പറച്ചിലും വാഹനം നിശ്ചലമാക്കി യും, ജോലികൾ തടസ്സപ്പെടുത്തി യും, ആഘോഷങ്ങളും, ആരാധനാലയങ്ങളും ലോകത്തെ തന്നെ ലോക്ക് ഡൗൺ ആക്കി മാറ്റി ഈ വൈറസ്. ഈ ചങ്ങല പൊട്ടിച്ച് കളയുന്നതാണ് നമ്മുടെ ദൗത്യം അതിനുവേണ്ടി നാം വ്യക്തി ശുചിത്വം പാലിക്കുക. പുറത്തുപോകുമ്പോൾ മാസ്ക് ഇടണം, കൂട്ടത്തിൽ നിൽക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തി പിടിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പിട്ട് കഴുകണം. ആയതിനാൽ കഴിയുന്നതും പുറത്തിറങ്ങാതെ യും കൂട്ടംകൂടി നിൽക്കാതെ യും അവനവന്റെ വീടുകളിൽ സുരക്ഷിതരായി കുടുംബത്തോടെ കഴിയുക . ഇതിനപ്പുറം നമ്മൾ ഏവരും നന്ദി പറയേണ്ടത് ഡോക്ടർമാരോടും, നഴ്സും മാരോടും പിന്നെ നമ്മുടെ ആരോഗ്യ പ്രവർത്തകരോട് സർക്കാരിനോടും രാപകൽ കഷ്ടപ്പെട്ടു തന്റെ കുടുംബത്തെയും ഉപേക്ഷിച്ച് ആശുപത്രിയിൽ ജോലി ചെയ്യുന്നു.ഇത് എത്ര നന്ദി പറഞ്ഞാലും കടപ്പാട് ഒരിക്കലും തീരില്ല...... ഇതിനുവേണ്ടി നിർദേശങ്ങൾ നൽകി ജനങ്ങളെ ഒരു അച്ഛനും അമ്മയും കുടുംബത്തെ എങ്ങനെ പരിപാലിക്കുന്നു വോ അതുപോലെതന്നെ നമ്മളെയും പരിപാലിക്കുന്നു

അർച്ചന.കെ
6F ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം