കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കൈനീട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കൈനീട്ടം

വിഷുക്കണി ഒരുക്കവെ എൻ ഇടനെഞ്ചിൽ
ഓർമ്മകൾ ഒരു മയിൽപ്പീലിയായ് നിറഞ്ഞു നിൽക്കെ
നിറവാർന്നൊരോർമ്മയായ് എന്നിൽ
പടരുന്ന വിഷുവാണെനിക്കെന്നും ഏറെ ഇഷ്ടം

ഓർമ്മതൻ തിരതളളലിൽ നിന്നുയരുന്ന
മുരളിനാദമാണെനിക്കേറെ ഇഷ്ടം
നനവാർന്ന മിഴികളിൽ നിന്നുയരുന്ന ആശ്രുക്കൾ
കണിക്കൊന്നപ്പൂവിൽ അടർന്നു വീണു
ഓർമ്മതൻ ചെപ്പ് തുറന്ന് ഞാൻ
എൻ തറവാട്ടിൽ കണിയൊരുക്കി.

ചെത്തി, മന്ദാര തുളസി പുഷ്പങ്ങളാൽ
അതി സുന്ദരമായൊരെൻ കൃഷ്ണ രൂപം.
മിഴികളടച്ച് തുറക്കുമ്പോൾ കാണുന്ന
പാൽ പുഞ്ചിരി തൂകും എൻ്റെ കണ്ണൻ.
ഒരു നാണയത്തുട്ട് എൻ കരങ്ങളിൽ വെയ്ക്കുമ്പോൾ
ഞാനറിഞ്ഞു ആ അനുഗ്രഹത്തെ
നിറവാർന്ന മനമോടെ എൻ പിതാവിൻ
കരങ്ങളാൽ തരുന്ന കൈനീട്ടമാണെന്നിയ്ക്കിന്നും പ്രിയം.
ആ വിഷുവാണെന്നിയ്ക്കിന്നും പ്രിയം
ആ പാദാരവിന്ദത്തിൽ എൻ കരം സ്പർശിക്കുമ്പോൾ
ഞാൻ അറിയുന്നു ആ പുണ്യാത്മാവിനെ
മിഴികൾ തുടച്ചു ഞാൻ നിൽക്കുമ്പോൾ കാണുന്ന
പുഞ്ചിരി തൂകും എൻ കാർവർണ്ണനെ
                                      
 

പാർത്ഥ്വി രാജ്
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത