കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/കൊറോണയ്ക്കായി ഒരു ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കായി ഒരു ജാഗ്രത


മാസ്കുകൾ എപ്പോഴും
എവിടെയും എന്തിനും
വേണമല്ലോ.
 കൈകൾ കഴുകാതെ
സ്പർശനം പാടില്ല
കണ്ണിലും മൂക്കിലും വായയിലും .
തുമ്മുവാൻ പാടില്ല
ചുമക്കുവാൻ പാടില്ല
തുപ്പു വാൻ പാടില്ല
പൊതുനിരത്തിൽ.
തുമ്മിടുമ്പോഴും, ചുമച്ചിടുമ്പോഴും
കരുതണം തൂവാല കയ്യിലെന്നും.
കൈകൾ ഇടക്കിടെ കഴുകുവാനായി നാം
സോപ്പു കരുതണം എങ്ങുമെന്നും.
 അവിടെയും ഇവിടെയും അലയാതെ
ഇന്നു നാം വീട്ടിൽ ഇരിക്കുവാൻ ശ്രമിച്ചിടേണം.
കൂട്ടം കൂടാതെ അകലം പാലിക്കണം
മാനവരാശി തൻ ശ്വാശ്വത ഭാവിക്കായി.
 എങ്കിലും അക്ഷമരായി ഇരിക്കാതെ നാം
വീട്ടുകാര്യങ്ങളിൽ ഏർപ്പെടേണം.
ദൂരെ രാജ്യങ്ങളിൽ നിന്നെത്തിയ സോദരർ
വീട്ടിൽ കഴിയണം രണ്ടാഴ്ചയോളം.
 പി.പി.ഇ കിറ്റിന്റെ ഉള്ളിൽ കഴിഞ്ഞിടും
ആരോഗ്യ സേവകർ ധീര പുത്രർ,
കേൾക്കാം നമുക്കിന്നവരുടെ വാക്കുകൾ
 പൊരുതാം നമുക്കീ കൊറോണക്കെതിരായി.
 മറു മരുന്നില്ലാത്തൊരീ മഹാവ്യാധി
ക്കെതിരായി പൊരുതണം നാമേവരും
 ആർക്കും പരത്താതെ സൂക്ഷിച്ചു കൊള്ളണം
 കൊറോണ എന്ന ഈ മാരിയെ നാം.
കരളുറപ്പോടെ പൊരുതി ജയിക്കാം
മറുനാട്ടിന്നെത്തിയ ഈ മഹാവ്യാധിയെ....

കാർത്തിക ബാലഗോപാലൻ കെ വി
9E കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത