കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിരോഷിമ ,നാഗസാക്കി ദിനം

ആഗാസ്റ്റ് 6,9 തീയ്യതികളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുദ്ധത്തിൻ്റെ ഭീകരതയും അവ സൃഷ്ടിക്കുന്ന ആഘാതവും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വർഷിക്കുന്നതിൻ്റെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി.തുടർന്ന് യുദ്ധത്തിനെതിരെ പോസ്റ്റർ തയ്യാറാക്കാൻ നിർദ്ദേശിച്ചു.

സ്വാതന്ത്ര്യ ദിനം.

ആഗസ്റ്റ് 15 ൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് തലത്തിൽ E-Magazine തയ്യാരാക്കി

ഒക്ടോബർ 2 ഗാന്ധി ജയന്തി യോടനുബന്ധിച്ച് ക്ലബ്ബിന്റെ .നേതൃത്വത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.

ക്രിസ്തു മസ്സ്‌ അവധിക്കാലപ്രവർത്തനങ്ങൾ നൽകി.

*നമ്മുടെ നാട്ടിൽ ജലസ്രോതസ്സുകൾ നേരിടുന്ന വെല്ലുവിളിയും പരിഹാരമാർഗ്ഗങ്ങളും

*നവമാധ്യ മങ്ങൾ സമൂഹത്തെ സ്വാധീ നിക്കുന്നതെങ്ങനെ

*കോവിഡ് 19 എന്ന പകർച്ച വ്യാധി ഉണ്ടാക്കിയ സാമൂഹിക - സാമ്പത്തിക പ്രതിസന്ധി കളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും

പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട 5 വർക്ക്‌ ഷീറ്റുകളും ക്ലാസ്സുകളിൽ നൽകി.

പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിന് ഡിസംബർ 25 മുതൽ 31വരെയുള്ള പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തി.

ദേശീയ സമ്മതി ദായക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഭരണഘടനയും തിരഞ്ഞെടുപ്പും എന്ന വിഷയത്തിൽ സ്കൂൾ തല ക്വിസ് മത്സരം നടത്തി.