കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീ ക്ഷേത്രമായിരുന്നു ഇത്. വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാഴ്‌സിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർ‌വേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നത് അഭിമാനം നല്കുന്നു.

ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന       അളവുകോലാണല്ലോ    എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ  താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും   രക്ഷകർത്താക്കളുടെയും  അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ  തുടർച്ചയായ മൂന്നുവർഷങ്ങളിൽ  100%  കരസ്ഥമാക്കി .2018 മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ  വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ  അദ്ധ്യാപകുരും  അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ  മികച്ച വിജയത്തിലേക്കെത്തിച്ചേരാൻ കഴിഞ്ഞത്.