കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അടിസ്ഥാന വിവരങ്ങൾ

തവനൂർ ശാന്തിതീരത്ത് നിളാനദിക്കു സമീപത്തായി അഞ്ചര ഏക്കറോളം സ്ഥലത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി ഈ സ്ഥാപനത്തിന്റെ കെട്ടിടസമുച്ചയം മൂന്നര ഏക്കറോളം സ്ഥലത്തുവ്യാപിച്ചു കിടക്കുന്നുണ്ട് .

അടിസ്ഥാന വിവരങ്ങൾ
1. അകെ സ്ഥലം 5.5ഏക്കർ 12. മാലിന്യ സംസ്കരണ യൂണിറ്റ് ഉണ്ട്
2. കെട്ടിട സമുച്ചയം 3.5ഏക്കർ 13. ഓഡിറ്റോറിയം ഉണ്ട്
3. സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം സ്വകാര്യ വ്യക്തിയുടെ

സ്ഥലം സർക്കാരിന്

കൈമാറിയത്

14. കുടിവെള്ള സൗകര്യം കിണർ

വെള്ളം

4. അകെ ക്‌ളാസ് മുറികൾ ( HS ) 24 15. ടോയ്‌ലറ്റ് സൗകര്യം ഉണ്ട്
5. സയൻസ് ലാബ് ( HS) ഉണ്ട് 16. ഷി ടോയ്‌ലറ്റ് ഉണ്ട്
6. കംപ്യൂട്ടർ ലാബ് ഉണ്ട് 17. ബയോഗ്യാസ് പ്ലാന്റ് ഉണ്ട്
7. സ്‌കൂൾ ലൈബ്രറി ഉണ്ട് 18. വൈദ്യുതകണക്ഷൻ ഉണ്ട്
8. ടീവി ഹാൾ ഉണ്ട് 19. കളിസ്ഥലം ഫുട്ബോൾ

ഗ്രൗണ്ട്

9. വാഹന സൗകര്യം ബസ്സ് സൗകര്യം 20. അടുക്കള ഉണ്ട്
10. ഇന്റർനെറ്റ് സൗകര്യം ഉണ്ട് 21. ഹൈടെക് ക്‌ളാസ്റൂമുകൾ ഉണ്ട്
11. പ്രിന്റർ / DSLR ക്യാമറ ഉണ്ട് 22. കൃഷി ഉണ്ട്

ജൈവവൈവിധ്യ പാർക്ക്

കെ. എം.ജി.വി. എച്. എസ് തവനൂരിൽ പരിസ്ഥിതി ക്ലബ്‌, സയൻസ്  ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക്‌ നിലവിലുണ്ട് അധ്യാപകരും കുട്ടികളുമാണ് ഇതിന്റെ പരിപാലനം കൃത്യമായി കൊണ്ടുപോകുന്നത് . കലാലയഅന്തരീക്ഷം പരിസ്ഥിതി സൗഹൃദമാക്കാൻ  ജൈവ വൈവിധ്യ പാർക്ക്‌ സ്ഥാപിച്ചതിലൂടെ കഴിഞ്ഞിട്ടുണ്ട്.

ക്‌ളാസ്സ്‌റൂം നവീകരണം : ക്‌ളാസ് പി.ടി.എ.യിലൂടെ

ഈ വിദ്യാലയത്തിലെ ചില ക്‌ളാസ്സു റൂമുകളുടെ നവീകരണം ക്‌ളാസ് പി. ടി എ യിലൂടെ കുട്ടികളുടെ രക്ഷിതാക്കൾതന്നെ നടത്തുകയുണ്ടായി.  ക്‌ളാസ്സിന്റെ   വൈദ്യുതികരണം ,ഫാൻ, ട്യൂബ് ലൈറ്റ് , ചുമർ ചായംപൂശൽ  എന്നിവ രക്ഷിതാക്കൾതന്നെ ചെയ്തു. പലരും കൂലി വാങ്ങിയില്ലെന്ന് മാത്രമല്ല തികയാത്ത ചില സാധനങ്ങൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിവാങ്ങുകയുമുണ്ടായി.സ്കൂളിലെ ദിലീപും ഷെർളിയും കൂടി തറയിലെ കേടുപാടുകൾ തീർത്തു.ജനലിലെ അടർന്നു പോയ ഭാഗങ്ങൾ പലകയടിച്ചുറപ്പിച്ചു. കുട്ടികൾ തന്നെ ജനലിന് കർട്ടൻ ഉണ്ടാക്കി. കുട്ടികളുടെ സഹായത്തോടെ ഡെസ്കുകൾ ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചു. ഒരു ബുക്ക് ഷെൽഫ് വാങ്ങി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ 3000 രൂപക്ക് പുസ്തകങ്ങൾ വാങ്ങി. അക്വേറിയം വെച്ചു.ചുമരിൽ ഭരണഘടനയുടെ ആമുഖം എഴുതി. പെയിന്റിങ്ങുകൾ വെച്ചു.ഇതിന് സമാനമായി മറ്റ് ക്ലാസ് മുറികളും നവീകരിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

ക്‌ളാസ്സു റൂമുകളുടെ നവീകരണം

ബസ്സ് യാത്രാസൗകര്യം

സ്‌കൂൾബസ് ആദ്യയാത്രക്കായി ..


ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും വിദ്യാലയപരിസരത്തുള്ളവർതന്നെയാണ് .  എന്നാൽ ചെറിയൊരു വിഭാഗം വളരെ ദൂരെനിന്നും എവിടെ പഠിക്കാനെത്തുന്നുണ്ട് .പൊതുഗതാഗത സൗകര്യമേറെയുണ്ടെങ്കിലും സ്‌കൂളിലെ കുട്ടികളുടെ എണ്ണം പരിഗണിക്കുമ്പോൾ ബസ്സുകളുടെ എണ്ണം പരിമിതവുമാണ് .  ഇത് പരിഹരിക്കുന്നതിനായി സ്‌കൂളിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . നൂറോളം കുട്ടികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട് . ദിവസവും മുപ്പതു കിലോമീറ്ററോളം ബസ് ഓടുന്നുണ്ട് . ബസ് സൗകര്യം ഏർപെടുത്തിയതോടുകൂടി വളരെ ദൂരെനിന്നും ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് .




ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം  വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ....

എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദ കൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് കൈമാറുന്നു

" എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദ കൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, ബഹു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മോഹൻ കുമാർ, വി. എച്. എസി പ്രിൻസിപ്പൽ Dr.സന്തോഷ്‌ കുമാർ PTA അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നിവർ ചേർന്ന് ചലച്ചിത്ര നടി ഗായത്രി യിൽ നിന്നും ഏറ്റുവാങ്ങി. U.A.E യിലുള്ള തവനൂർ കൂട്ടായ്മ ആണ് പണം സ്വരൂപിച്ചത്.എല്ലാ വർഷവും ജനുവരി മുതൽ തന്നെ സ്കൂളിൽ ജല ക്ഷാമം രുക്ഷമായി അനുഭവപ്പെടുന്നു.ജല ക്ഷാമം പരിഹരിച്ചു ശുദ്ധ ജലം എത്തിക്കാനാണ് ഈ പണം. ഈ പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയും PTA യും ഭാരവാഹികളും പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ദിച്ചു ഏറ്റവും നല്ല ക്ലാസ്സ്‌ മുറി എന്ന നിലയിൽ 10.C ക്ലാസ്സ്‌ തിരഞ്ഞെടുത്തു.മുഹമ്മദ്‌ നിഹാൽ, മുഹമ്മദ്‌ ഇർഫാൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഏറ്റവും നല്ല അസംബ്ലി ആയി 10.C തന്നെ തിരഞെടുത്തു. ക്ലാസിനെ പ്രതിനിധീകരിച്ചു മുഹമ്മദ്‌ സിനാൻ, അഭിജിത് എന്നിവർ ട്രോഫി ഏറ്റുവാങ്ങി.

കിണർ നിർമാണം

തവനൂർ സ്‌കൂളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമെന്നോണം ജില്ലാപഞ്ചായത്ത് പത്തു ലക്ഷം രൂപ കിണർ നിർമാണത്തിന് അനുവദിച്ചു . കിണർ നിർമാണം

2022 ഫെബ്രുവരി ആദ്യം ആരംഭിക്കുകയും മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കുകയു ചെയ്തു .