കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ശുചിത്വ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ബോധം
                      എക്കാലത്തും പ്രസക്തമായ മനുഷ്യൻ്റെ ഒരു സ്വഭാവ ഗുണമാണ് ശുചിത്വ ബോധം. ആരോഗ്യ പൂർണമായ ജീവിതത്തിന് അടിസ്ഥാനമായ ഒന്നാണ് ശുചിത്വം.   ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗലേയ പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ നിർവചിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയ- യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കുണ്ടായത്. അതിനാൽ ആരോഗ്യം, വൃത്തി, ശുദ്ധി എന്നിവ ഉപയോഗിക്കുമ്പോൾ തുല്യ അർത്ഥത്തിലാണ് ശുചിത്വം എന്ന വാക്കുപയോഗിക്കുന്നത്. ശുദ്ധിയുള്ള അവസ്ഥ അല്ലെങ്കിൽ കാര്യങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനം. അല്ലെങ്കിൽ ഒരാളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്ന രീതി എന്നിങ്ങനെ പല വിധത്തിൽ ശുചിത്വത്തെ നിർവ്വചിക്കാം.
                 കാനനങ്ങളിൽ വേട്ടയാടി നടന്നിരുന്ന പുരാതന മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്ക് എത്തിച്ചേരുമ്പോൾ ശുചിത്വ ബോധത്തെ  കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ തന്നെ മാറി മറിഞ്ഞിരിക്കുന്നു. വിദ്യയും സമ്പത്തും എല്ലാമുണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ ജീവിതം നരകമാകും. ആരോഗ്യമുണ്ടാക്കാൻ പല മാർഗ്ഗങ്ങളുണ്ട്. ഗൃഹ ശുചിത്വം , വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ. ഒരു വ്യക്തി നന്നായാൽ കുടുംബം നന്നാവും, കുടുംബം നന്നായാൽ സമൂഹം നന്നാവും അതുകൊണ്ട് വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകണം
               ഒരു വ്യക്തിയെ പൂർണനാക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. വ്യക്തി ശുചിത്വത്തിലൂടെ വ്യക്തികൾ ശീലിക്കേണ്ട ആരോഗ്യ ശീലങ്ങളുണ്ട്. അത് ശീലിച്ചാൽ പകർച്ചവ്യാധികളെ ഒരു പരിധി വരെ തടയാം.

1. ദിവസേന രണ്ടു നേരം കുളിക്കുക , പല്ലു തേക്കുക 2. ആഹാരത്തിന് മുൻപും ശേഷവും കൈ സോപ്പുപയോഗിച്ച് കഴുകുക 3. വൃത്തിയുള്ള വസ്ത്രം ധരിക്കുക 4. വ്യായാമം ചെയ്യുക 5. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. 6. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും മുഖം മറയ്ക്കുക 7. രോഗബാധിതൻ്റെ ശരീരവും ആയി സമ്പർക്കത്തിൽ വരാതിരിക്കുക 8. പൊതുസ്ഥലങ്ങളിൽ തുപ്പരുത് 9 . ഉയർന്ന നിലവാരത്തിലുള്ള മാസ്ക്ക് ഉപയോഗിക്കുക 10 . ഹസ്തദാനം ഒഴിവാക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. കൊറോണ വൈറസ് തടയാനും

ഉപകരിക്കും
      ഗൃഹ ശുചിത്വത്തിൽ നാം ഏറെക്കുറെ മുൻപന്തിയിലാണ്. പക്ഷേ പരിസര ശുചീകരണത്തിൽ പിന്നിലാണ്. അതിനുദാഹരണമാണ് മാലിന്യം നാം പൊതുവഴിയിൽ നിക്ഷേപിക്കുന്നത്. ശുചിത്വം ഉള്ളിടത്തേ ആരോഗ്യം ഉള്ളൂ
   ഓരോ വീടും പരിസരവും വൃത്തിയാക്കിയാൽ രോഗബാധ നേരിടാം. നമ്മുടെ വീട് മാത്രം വൃത്തിയാക്കിയാൽ പോരാ വീട്, വിദ്യാലയം ,പൊതു സ്ഥലം , ആശുപത്രി എല്ലാ സ്ഥലങ്ങളും വൃത്തിയാക്കണം. നമ്മുടെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്തുകൾ എല്ലാം ശുചിത്വ പാലനം ശ്രദ്ധിക്കുന്നു .
      സ്വച്ഛഭാരത് പദ്ധതി, ആശ പദ്ധതി, സേവനവാരം ഇവയൊക്കെ സർക്കാർ തലത്തിൽ നടക്കുന്നു. ആർദ്ര വിഷനും, ഹരിത കേരള വിഷനും കൈകോർത്തു കൊണ്ടുള്ള ശുചിത്വ പരിപാടി കേരളത്തിൽ നടന്നു വരുന്നു. 
   ഭൂഖണ്ഡ വ്യത്യാസമില്ലാതെ പകർന്നു പിടിക്കുന്ന കൊറോണ വൈറസിനെ [കോ വിഡ്] എന്ന മഹാമാരിയെ കേരളത്തിൽ പിടിച്ചുകെട്ടാനായത് ശുചിത്വ ശീലങ്ങളെ കുറിച്ച് വ്യക്തമായ നിർദേശം നൽകിയതു കൊണ്ടാണ്. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാൾ നല്ലത് വരാതെ നോക്കുക എന്നതാണു്. വികസിത രാജ്യങ്ങൾ പ്രായമേറിയവരെ മരണത്തിനു വിട്ടുകൊടുക്കുമ്പോൾ എല്ലാവരേയും സംരക്ഷിക്കുന്ന നമ്മുടെ കൊച്ചു കേരളം കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്ന കാഴ്ച നാം മാതൃകയാക്കണം
 മഹാനായ അബ്ദുൾ കലാം പറഞ്ഞതു പോലെ വൃത്തിയുള്ള വീടും , നാടും വൃത്തിയുള്ള നഗരത്തെ സൃഷ്ടിക്കും. അത് വൃത്തിയുള്ള രാഷ് ട്രത്തിന് വഴിതെളിക്കും. വ്യക്തി നന്നായാൽ സമൂഹവും , സമൂഹം നന്നായാൽ രാഷ്ട്ര പുരോഗതിയും ഉണ്ടാവും. ആരോഗ്യമുള്ള ജനത യാണ് രാഷ്ട്രത്തിൻ്റെ സമ്പത്ത്. അതിനായി എല്ലാവരും കൈ കോർത്ത് പിടിച്ച് ഭാരതത്തെ ശുചിത്വ ഭാരതം എന്ന സങ്കല്പത്തിലേക്ക് നയിക്കാം. അതിനായി പ്രവർത്തിക്കാം
 ' ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'
അനന്ദു കൃഷ്ണൻ എ
9 A കെ ആർ കെ പി എം ബി എച്ച് എസ് ,കമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം