കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


മനുഷ്യന്റെ ജീവിതശൈലി അവന്റെ പ്രതിരോധശക്തിയെ നശിപ്പിച്ച് ഇരിക്കുകയാണ്. മനുഷ്യൻ ആയാസം അല്ലാത്ത ജോലികളും, ഫാസ്റ്റ് ഫുഡുകളും തേടി പോകുന്നു. ഇത് അവന്റെ ജീവന് തന്നെ ഭീഷണിയായി കൊണ്ടിരിക്കുകയാണ്. വിദ്യാസമ്പന്നരായ ജനങ്ങൾ ഇതിന്റെ പിന്നിലെ അപകടങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആ വഴിയെ തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതുമൂലം മഹാരോഗങ്ങൾ നമ്മളെ കീഴടക്കി കൊണ്ടിരിക്കുകയാണ്

കൃത്യമായ ദിനചര്യയും വ്യായാമവും നമ്മുടെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും. ശരീര ശുചിത്വം രോഗപ്രതിരോധ ശക്തിയെ വളരെയേറെ സ്വാധീനിക്കുന്നു. ഒരു യാത്ര കഴിഞ്ഞു വരുമ്പോൾ നാമെത്ര രോഗാണുക്കളും ആയിട്ടാണ് വീട്ടിൽ എത്തുന്നത്. യാത്രയ്ക്ക് ശേഷം ശരീരശുദ്ധി വരുത്തിയാൽ ഈ രോഗാണുക്കളിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കും. പഴയ തലമുറയിലെ ആളുകൾ വ്യക്തി ശുചിത്വത്തിനു വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. അതുകൊണ്ടുതന്നെ മഹാരോഗങ്ങൾ ഒന്നും അവരെ വേട്ടയാടിയിരുന്നു ഇല്ല. നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ കുറയുന്നതാണ് രോഗങ്ങൾക്ക് കാരണമാകുന്നത്.

സമീകൃതാഹാരവും മിതമായ ഭക്ഷണവും ശരിയായ വ്യായാമവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. വിഷം അടിച്ച പച്ചക്കറികൾ കാശ് കൊടുത്തു വാങ്ങാതെ സ്വന്തമായി കൃഷി ചെയ്തു പച്ചക്കറികൾ കഴിക്കുകയും ഫാസ്റ്റഫുഡ് ഒഴിവാക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ ഒരു രോഗങ്ങളും നമ്മുടെ അടുത്തേക്ക് വരികയില്ല.


അഖിലേഷ്. എം
6 B കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം