കൂടുതൽ വായിക്കുക/പ്രൈമറി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം.ഒരു പ്രധാന അദ്ധ്യാപകനും 14 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഈ സ്കൂളിൽ  പ്രവർത്തിച്ചു വരുന്നു. വ്യത്യസ്ത കഴിവുകളും നിലവാരവുമുള്ള 379  കുട്ടികളും ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു. എല്ലാ കുട്ടികളെയും സ്വന്തം മക്കളെപ്പോലെ കാണുന്ന ഇവിടുത്തെ അദ്ധ്യാപകർ എന്നും സ്മരിക്കപ്പെടുന്നവരാണ്.

പഠിപ്പിക്കുന്നതിൽ മാത്രമല്ല , കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകളും താല്പര്യങ്ങളും പോഷിപ്പിക്കുന്നതിലും കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തി പല മത്സരങ്ങളിലേക്കും കുട്ടികളെ സജ്ജമാക്കുന്നതിലും എല്ലാം ഇവിടുത്തെ അദ്ധ്യാപകർ കുട്ടികളോടൊപ്പം നിൽക്കുന്നു. ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിലെ ഒരുപാട് കുട്ടികൾ പല ക്വിസ് മത്സരങ്ങളിലും പല വേദികളിലും തിളങ്ങി വിജയം വരിക്കാറുണ്ട്. ഈ വർഷവും ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ മികച്ച വിജയം നേടി. 2020-2021 കാലഘട്ടത്തിൽ ഓൺലൈൻ കാലം ആയിട്ടു പോലും എൽ.പി. വിഭാഗം ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ആയിരുന്നു. 2021-2022 ലും ലൈബ്രറി കൗൺസിൽ പഞ്ചായത് തല മത്സരത്തിൽ ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂളിന് തന്നെയായിരുന്നു. അതുപോലെ തന്നെ വ്യത്യസ്ത പഠന സാമ്പത്തിക നിലവാരമുള്ള കുട്ടികളെ അടുത്തറിയുന്നതിനു വണ്ടിവേണ്ടി സ്കൂളിലെ അദ്ധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും കാര്യങ്ങൾ തിരക്കി കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകി വരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിനോദ യാത്രയിലും പഠനോപകാരണങ്ങൾ വാങ്ങുന്നതിലും സഹായം നൽകാറുണ്ട് .

കുട്ടികളുടെ എണ്ണം

2021 - 2022

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
1 42 51 93
2 56 42 98
3 47 52 99
4 40 39 79
ആകെ കുട്ടികൾ 185 184 369

2020 - 2021

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
1 55 45 100
2 47 51 98
3 41 39 80
4 52 50 102
ആകെ കുട്ടികൾ 195 185 380

2019 - 2020

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
1 48 49 97
2 41 40 81
3 52 47 99
4 35 41 76
ആകെ കുട്ടികൾ 176 177 353

2018 - 2019

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
1 40 41 81
2 52 43 95
3 33 39 72
4 47 41 48
ആകെ കുട്ടികൾ 172 164 336