കൂടുതൽ വായിക്കുക/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും ആചരിക്കുന്ന ദിനങ്ങൾ

തീയതി ദിനാചരണം
ജൂൺ 5  ലോക പരിസ്ഥിതി ദിനം
ജൂൺ 19 വായനാദിനം
ജൂലൈ 21  ചാന്ദ്രദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാദിനം

നാഗസാക്കി ദിനം

ആഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനം
സെപ്തംബർ 5 അധ്യാപക ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനം
ഒക്ടോബർ 2 ഗാന്ധി ജയന്തി.
നവംബർ 14 ശിശുദിനം
ജനുവരി26 റിപ്പബ്ലിക് ദിനം
ഫെബ്രുവരി21 ലോകമാതൃഭാഷാദിനം
ഫെബ്രുവരി 28 ശാസ്ത്ര ദിനം
മാർച്ച് 8 വനിതാ ദിനം
മാർച്ച് 21 വനദിനം
മാർച്ച് 22  ജല ദിനം
മാർച്ച് 23 കാലാവസ്ഥാ ദിനം

       ഇവ കൂടാതെ ചിങ്ങം. 1 (കർഷക ദിനം), ഓണം. ക്രിസ്ത്മസ്, ഈദ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും അർഹമായ പ്രാധാനത്തോടെ ആഘോഷിക്കാറുണ്ട്.


             

1.പരിസ്ഥിതി ദിനം

എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു

പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, പ്ലക്കാർഡ് നിർമ്മാണം. ചിത്രരചന എന്നിവ നടത്തുന്നു.

2. വായനാ ദിനം

        വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തുന്നു

3. ചാന്ദ്രദിനം

             കൊളാഷ്, പതിപ്പ്, എന്നിവ തയ്യാറാക്കൽ, ചാന്ദ്രദിന ക്വിസ് എന്നിവ എല്ലാവർഷവും നടത്താറുണ്ട്.

4. സ്വാതന്ത്ര്യ ദിനം

          എല്ലാവർഷങ്ങളിലും സ്വാതന്ത്യദിനാഘോഷം സമുചിതമായി നടത്താറുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതാക ഉയർത്തൽ , സാതന്ത്ര്യ ദിന അസംബ്ലി എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര രചന എന്നിവ നടത്താറുണ്ട്.

ഹിരോഷിമ ദിനം

6.  ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു.

7. ഓസോൺ ദിനം

ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്താറുണ്ട്.

8. ഗാന്ധി ജയന്തി

.

ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
9. ശിശുദിനാഘോഷം
എല്ലാ വർഷവും ആനുകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ ഉൾപ്പെടുത്തി വിപുലമായ ശിശുദിന റാലി നടത്താറുണ്ട്.

10. റിപ്പബ്ലിക് ദിനാഘോഷം

സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തിവരുന്നു. പ്രസംഗം,ക്വിസ്, ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു.

11.ദേശീയ മാതൃഭാഷാ ദിനാചരണം (ഫെബ്രുവരി 21,2022)

മാതൃഭാഷാ ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു.
'കവിയോടൊപ്പം ' എന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥിയും ലോക റെക്കാർഡ് ജേതാവുമായ സൂര്യകവി എന്നറിയപ്പെടുന്ന ഡോ.കെ.എസ്.ജയദേവൻ പങ്കെടുത്തു

12.ശാസ്ത്രദിനം

         ശാസ്ത്ര ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ സെമിനാർ, ക്വിസ്, തുടങ്ങിയവ നടത്തിവരുന്നു.

2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.