കൂടുതൽ വായിക്കുകഎ യു പി എസ് പുന്നശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

=എയുപിഎസ് പുന്നശ്ശേരി ചരിത്രം=

ഈയൊരു സാഹചര്യത്തിലാണ് വിദ്യാഭ്യാസരംഗത്തെ മാറ്റത്തിന്റെ കാറ്റ് ഇവിടെയും എത്തിയത്. പറമ്പിൽ തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന രാമുണ്ണി നായരും ചാലിൽ പൊയിൽ രാരോ നായരും അദ്ദേഹത്തിന്റെ മരുമകൻ അച്യുതൻ നായരും കൂടിച്ചേർന്ന് പ്രസ്തുത എഴുത്തുപള്ളി ലോവർ പ്രൈമറി സ്കൂൾ ആക്കി മാറ്റാൻഅനുവാദത്തിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിലേക്ക് അപേക്ഷ നൽകി. ഈ അപേക്ഷ അംഗീകരിച്ച കൽപ്പന ആവുകയും ചാലിൽ പൊയിലിൽ അച്യുതൻ നായരുടെ മാനേജ്മെന്റിൽ പുന്നശ്ശേരി ലോവർ എലിമെന്ററി സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു. സ്കൂളിനുവേണ്ടി ഉപയോഗപ്പെടുത്തിയ സ്ഥലം ഇന്ന് നരിക്കുനി പഞ്ചായത്തിൽ പെട്ട പന്നി കോട്ടൂരിലെ വടക്കേ കണ്ടി പറമ്പിന്റെ ഭാഗമായിരുന്നു. സ്കൂളിന്റെ പേരിൽ കാക്കൂർ പഞ്ചായത്തിൽ പെട്ട പുന്നശ്ശേരി എന്ന പദം നിലനിന്നു വന്നതിന് കാരണമുണ്ട് കാരണമുണ്ട്. പുന്നശ്ശേരി യിലെ കുട്ടമ്പൂർ അയ്യപ്പൻകാവിൽ നടത്തിവന്ന എഴുത്തു പള്ളിയിലെ നൂറിൽപരം വിദ്യാർത്ഥികളും അവരുടെ ഗുരുനാഥനായ രാമൻ മാസ്റ്ററും ഒപ്പം ഈ സ്ഥലത്തേക്ക് മാറി ആയിട്ടാണ് പുതിയ സ്കൂൾ രൂപംകൊണ്ടത്. തുടക്കത്തിൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നത്. അങ്ങനെ 1917 ൽ അഞ്ചാം തരം വരെയുള്ള ഒരു സ്കൂളായി പുന്നശ്ശേരി ലോവർ എലിമെന്ററി സ്കൂളിന് അംഗീകാരം ലഭിച്ചു. സിപി അച്യുതൻ നായരുടെ മാനേജ്മെന്റിൽ അതിവേഗം പുരോഗമിക്കുകയായിരുന്നു ഈ സ്ഥാപനം. അപ്പോഴാണ് അദ്ദേഹത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള വിദ്യാലയത്തെ അധ്യാപകനായി നിയമനം ലഭിച്ചത് അന്നത്തെ നിയമമനുസരിച്ച് ബോർഡ് അധ്യാപകനായിരിക്കെ സ്കൂൾ മാനേജർ ആവാൻ പാടില്ലാത്തതുകൊണ്ട് മാനേജ്മെന്റ് തന്റെ മരുമകനായ ശ്രീ സി പി നാരായണൻ നായരുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ശ്രീ സി പി നാരായണൻ നായർ മാനേജരും ഹെഡ്മാസ്റ്ററും ആയി സേവനം തുടർന്നു.

1934 ഇൽ ഫയർ elementary സ്കൂളായി അംഗീകാരം ലഭിച്ചതോടെ ആറാം ക്ലാസും തുടർന്നുള്ള വർഷങ്ങളിലും ഏഴും എട്ടും ക്ലാസുകളും തുറക്കുകയും അനുവാദം കിട്ടുകയും ചെയ്തു. ഹയർ elementary സ്കൂൾ ആയതോടെ സെക്കൻഡറി ടിടിസി അല്ലാത്ത കാരണത്താൽ ശ്രീ നാരായണൻ നായർക്ക് ഹെഡ്മാസ്റ്റർ സ്ഥാനം തുടരാൻ കഴിഞ്ഞില്ല. ഹെഡ്മാസ്റ്റർ സ്ഥാനത്ത് ശ്രീ പി കോമപ്പൻ നായർ നിയമിക്കപ്പെട്ടു. അദ്ദേഹമാണ് പുന്നശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ.1937 വരെ അദ്ദേഹം ഹെഡ്മാസ്റ്ററായി തുടർന്നു.