കൂടുതൽ വായനക്ക്..ഗവ. യു പി എസ് പാൽക്കുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തുടർന്ന് 1952 ൽ ഇപ്പോൾ തമ്പി മെമ്മോറിയൽ ഗ്രന്ഥശാല നിൽക്കുന്ന സ്ഥലത്തേക്ക് ഒരു ഓല കെട്ടിടത്തിലേക്ക് പ്രസ്തുത സ്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ആശ്രിത നായിരുന്ന പവാർ സ്വാമിയുടെ ദത്തുപുത്രൻ രാമകൃഷ്ണ അയ്യർ ഗവൺമെന്റിലേയ്ക്കു നൽകിയ 50 സെന്റ് സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിച്ചു. അഞ്ചാംക്ലാസ് വരെയാണ് അന്നുണ്ടായിരുന്നത്. . ശ്രീ കൃഷ്ണപിള്ളയാണ് സ്കൂളിലെ  ആദ്യ പ്രഥമാധ്യാപകൻ. അദ്ദേഹം പാൽക്കുളങ്ങര സ്വദേശിയായിരുന്നു ആദ്യ വിദ്യാർത്ഥി ശ്രീ വേലുപ്പിള്ള വക്കീലിന്റെ മകൻ ചെല്ലപ്പൻപിള്ളയാണ്. 1986 ആണ് ഈ വിദ്യാലയം ഒരു പൂർണ്ണ യു പി സ്കൂളായി മാറിയത്.

രാജാവ് ഇതുവഴി എഴുന്നള്ളുന്ന സമയത്ത് അദ്ദേഹത്തെ സ്വീകരിക്കാനായി ഈ സ്കൂളിലെ വിദ്യാർഥികൾ നിരനിരയായി നിൽക്കുന്നത് പതിവായിരുന്നു. ആ ഒരു കീഴ് വഴക്കത്തിൽ നിന്നാണ് സ്കൂളുകളിൽ അസംബ്ലി ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. തുടക്കത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്. തിരുവനന്തപുരം ഇന്റർനാഷണൽ വിമാനത്താവള വികസനത്തിന്റെ ഭാഗമായി കുറെ കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ട പ്പോൾ നമ്മുടെ വിദ്യാലയത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി പ്രഥമാധ്യാപികയായ ശ്രീമതി ഗോപകുമാരി ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പരിശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞു. വിദ്യാലയം എല്ലാ അർത്ഥത്തിലും ഇന്ന് വികസനത്തിന്റെ പാതയിലാണ്.