കൂടുതൽ ചരിത്രം‍‍

Schoolwiki സംരംഭത്തിൽ നിന്ന്

കേരളചരിത്രത്തിൽ ഒരു ഘട്ടത്തിലെ പ്രാദേശിക രാജവാഴ്ചയുടെ നിരയിൽ എണ്ണപ്പെട്ട ഒരു രാജവംശമായിരുന്നു തെക്കുംകൂർ രാജവംശം.അവരുടെ ആസ്ഥാനമായിരുന്നു കുറ്റൂർ പ്രദേശം.ചരിത്രമുറങ്ങുന്ന ഇവിടുത്തെ മണ്ണ് അനവധി ഐതിഹ്യങ്ങളുടെ കേദാരഭൂമിയാണ് .

കുറ്റൂർ ഗ്രാമത്തിൻറെ കിഴക്കതിരിൽ ഉയർന്നു നിൽക്കുന്ന പ്രദേശം ഇന്നും കൊട്ടപ്പുറ എന്നറിയപ്പെടുന്നു. ഇവിടെ കോട്ടപോലെയോ ,കോട്ടയോ ആയിരുന്നു .കോട്ടയുള്ള സ്ഥലം എന്നർത്ഥത്തിൽ കോട്ടയുർ എന്ന് സ്ഥലനാമമുണ്ടായി.പിന്നീടതു കുറ്റൂർ ആവുകയും ചെയ്‌തു.

ഈ പഞ്ചായത്തിലുള്ള കുറ്റൂർ ഗവണ്മെന്റ് സ്കൂൾ 1895 ൽ സ്ഥാപിതമായതാണ്.കിഴുവന കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യമിതു ഇംഗ്ലീഷ് മീഡിയവും പിന്നീട് 1984 ൽ ഹൈസ്കൂൾ ആയുമുയർത്തി .2014 -15 അധ്യയനവർഷം ഇതു ഹയർ സെക്കന്ഡറി ആയി ഉയർത്തപ്പെട്ടു .ഇപ്പോൾ കോമേഴ്‌സ് ,സയൻസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു .

എംസി റോഡരികിലായി 2 .38 ഏക്കറിൽ സ്ഥിതിചെയുന്ന കുറ്റൂർ പഞ്ചായത്തിൽ പെട്ട ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ആണിത്.

"https://schoolwiki.in/index.php?title=കൂടുതൽ_ചരിത്രം‍‍&oldid=1446125" എന്ന താളിൽനിന്ന് ശേഖരിച്ചത്