കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ 43 വർഷം പിന്നിട്ട് വരുന്ന മാനേജ്‌മെന്റ് വിദ്യാലയമാണ് എച്.എ.യു.പി.എസ് അക്കര എന്നറിയപ്പെടുന്ന പത്തനാപുരം എൻ.എം.യു.പി സ്കൂൾ. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി മാറി ഗായത്രി പുഴയുടെ കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പത്തനാപുരം, ചേറുംകോട്, ആറാപ്പുഴ, മുത്താനോട്, തോണിപ്പാടം പ്രദേശത്തെ 1000-ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ് എൻ.എം.യു.പി.എസ് അക്കര പത്തനാപുരം.43, വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യം മുറുകെ പിടിച്ചു കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പുത്തൻ ആശയങ്ങളെയും നൂതന സാങ്കേതിക വിദ്യകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥികളെ അറിവും കഴിവും ലക്ഷ്യബോധവും ഉള്ളവരാക്കി തീർക്കാൻ പ്രയത്നിക്കുന്നുണ്ട്.ഈ പ്രവർത്തനത്തിൽ മാനേജ്മെൻ്റുംഅധ്യാപകരും രക്ഷകർത്താക്കളും കൂട്ടായി നേതൃത്വം നൽകി വരുന്നു . ഇപ്പോഴും ഈ വിദ്യാലയം വളർച്ചയുടെ പടവുകളിലാണ്.