കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഒറ്റക്കെട്ടായി      

നമ്മുടെ ലോകത്തു ഇതുവരെ ഒരുപാട് രോഗങ്ങളും വൈറസ്സും പടർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നമ്മുടെ ലോകം വലിയ ആശങ്ക യിലാണ്. അതിന് കാരണം നമ്മുടെ ലോകം മുഴുവൻ പടർന്നു പിടിച്ചിട്ടുള്ള കോവിഡ് 19 അഥവാ കൊറോണ എന്ന പകർച്ചവ്യാധി കാരണമാണ്. ഇതിനെതിരെ ഒരു വാക്‌സിനും ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. മരുന്ന് കണ്ടുപിടിക്കുന്നത് വരെ നമുക്ക് ചെയ്യാൻ കഴിയുക പ്രതിരോധിക്കുക മാത്രമാണ്. വൈറസ് ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗം വാക്‌സിനാണ്. വൈറസ്സുകളെ തന്നെ ഉപയോഗിച്ച് അവയ്‌ക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ഉണർത്തുകയാണ് വാക്‌സിനുകൾ ചെയ്യുന്നത്. അതു മാത്രമല്ല സമൂഹത്തിന്റെ മൊത്തം രോഗപ്രതിരോധ ശേഷി ഉയർത്താനും വാക്‌സിനുകൾ സഹായിക്കുന്നു. മരുന്നുകളും വൈറസുകളെ പ്രതിരോധിക്കും. വൈറസുകൾ പുറപ്പെടുവിക്കുന്ന ചില പ്രത്യേക എന്സൈമുകളെ തിരിച്ചറിഞ്ഞു അവയെ നിർവീര്യമാക്കാനാണ് മരുന്നുകൾ ശ്രമിക്കുന്നത്. ചില മരുന്നുകൾ വൈറസ്സിനെ കോശത്തിനകത്തു പ്രവേശിക്കുന്നത് തടഞ്ഞു മറ്റു ചില കോശത്തിനകത്തുവച്ചു വൈറസിന്റെ ഇരട്ടിക്കലും പ്രൊട്ടീന് ഉല്പപ്പാദനവും തടഞ്ഞു പ്രവർത്തിക്കുന്നു. വൈറസ്സിനെ പൂർണ്ണമായിനശിപ്പിക്കുകയല്ല അവയുടെ ആക്രമണത്തെ പ്രതിരോധിക്കുകയാണ് ആന്റി വൈറൽ മരുന്നുകൾ ചെയ്യുന്നത്. പ്രതിരോധശേഷിക്കായി നമ്മൾ വിറ്റാമിൻ c അടങ്ങിയ ഭക്ഷണം കഴിക്കണം. വൈറസ്സുകളെ അതിജീവിക്കാൻ വേൾഡ് ഹെൽത്ത്‌ ഓർഗനൈസെഷനിൽ ഒരുപാട് നിർദേശങ്ങൾ നൽകിട്ടുണ്ട്. ഇപ്പോൾ ലോകം മുഴുവൻ പടർന്നുപിടിച്ച പകർച്ചവ്യാധിയായ കൊറോണ (കോവിഡ് 19)എന്ന രോഗം പല രീതിയിലൂടെയും പകരും. ഈ വൈറസ് ആദ്യമായി കാണപ്പെട്ടത് ചൈനയിലെ വുഹാ നിലാണ്. ഈ വൈറസിന് മരുന്ന് കണ്ടുപിടിക്കാത്തതു കൊണ്ട് ഇതിനെ പ്രതിരോധിക്കാൻ നമ്മൾ മാസ്ക് ധരിക്കുകയും കൈകൾ വൃത്തിയായി കഴുകുകയും ലോക ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ കാമ്പയിൻ ആണ് "break the chain". അതുപോലെ ഈ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക്ക് ഡൗൺലോഡ് പ്രഖ്യാപിച്ചു. ഇതു വെറും ഒരു പ്രതിരോധ മാർഗമാണ് എന്നാൽ മരുന്നു കണ്ടു പിടിക്കാത്തത് കൊണ്ട് ഇതു വലിയൊരു മരുന്നു തന്നെയാണ്.

"സോപ്പിട്ട്, മാസ്ക്കിട്ട്, ഗ്യാപ്പിട്ട് നിൽക്കാം

ഇഷ ബിലു
7 F കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം