കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കേരളം നേരിടുന്ന കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം നേരിടുന്ന കോവിഡ്

കോറോണയെന്ന മഹാമാരിയാണ് നമ്മുടെ ഇപ്പോഴത്തെ പ്രത്യേക ജീവിതാന്തരീക്ഷത്തിനു കാരണമെന്നു നമുക്കറിയാം.ഈ മഹാമാരിയുടെ കാലത്ത് നമുക്ക് അത്ര പരിചയമില്ലാത്ത ഒരു വാക്കും സാഹചര്യവും നേരിടാൻ ഇടയായി 'ലോക്ക് ഡൗൺ 'കോറോണയെ പ്രതിരോധിക്കാൻ നമ്മൾ ഉപയോഗിച്ച ഈ 'ആയുധം 'തന്നെയാണ് ഇതിനെ ചെറുക്കാൻ നമ്മളെ ഏറെ സഹായിക്കുന്നത്. എന്നാൽ, ഈ ലോക്ക് ഡൗണുമായി ഇണങ്ങാൻ നമ്മൾ അല്പം കഷ്ടപ്പെടുന്നുമുണ്ട്. പക്ഷെ, ഈ മഹാവിപത്തിനെ നേരിടാൻ എല്ലാവരും കുറച്ചു കഷ്ടപ്പെട്ടേ മതിയാവു.

കേരള ജനതയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി രാപകൽ ഇല്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ചു അധ്വാനിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. അവരാണ് നമ്മുടെ ശക്തി. അവരിൽ വിശ്വാസം അർപ്പിച്ചാണ് നാം ഓരോരുത്തരും സമാധാനത്തോടെ നമ്മുടെ വീട്ടിൽ ഇരിക്കുന്നത്. അവരുടെ നിസ്വാർത്ഥമായ ആതുര സേവനത്തിന്റെ ഓർമ എന്നും നന്ദിയോടെ നമ്മുടെ മനസിലുണ്ടാകും. കോവിഡിനെ ഭയക്കാതെ ഉള്ള നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ സേവനം ഒന്നുകൊണ്ടു മാത്രമാണ് ഈ മഹാവിപത്തിനു മുന്നിൽ പരാജയം സമ്മതിക്കാതെ നമ്മൾ ചെറുത്തുനിൽകുന്നത്. അവർ ഭയന്നു പിന്മാറിയിരുന്നെങ്കിൽ കേരളം ഇതിനുമുന്നിൽ പകച്ചു പോയേനെ. അതിനാൽ ഈ നിമിഷത്തിൽ നമ്മൾ നെഞ്ചോടു ചേർത്ത് പിടിക്കേണ്ടവരാണ് അവർ. അവരാണ് യഥാർത്ഥ മാലാഖമാർ.

ഈ അവസരത്തിൽ നമ്മൾ നന്ദിയോടെ ഓർത്തിരിക്കേണ്ട ഒന്നാണ് നമ്മുടെ പോലീസിന്റെ സേവനം. അവർ ഹൃദയത്തിന്റെ കാവൽക്കാരാണ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അവർ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു. കരുതലോടെ നീങ്ങുന്ന കേരളത്തിനെ അവർ ഹൃദയം കൊണ്ട് കാവലൊരുക്കുന്നു. അതുകൊണ്ട് നമ്മുടെ സ്വന്തം പോലീസ് സേനയ്ക്ക് കേരളജനത ഹൃദയം കൊണ്ട് സല്യൂട്ട് ചെയ്യുന്നു. അതെ പോലീസിനെ ജനങ്ങൾ ഇത്രമേൽ ചേർത്തുപിടിച്ച കാലം വേറെയില്ല. ഉറക്കം പോലുമില്ലാതുള്ള അവരുടെ സേവനത്തെ കുറിച്ച് അറിയുമ്പോൾ നമ്മൾ പറഞ്ഞുപോകും ഇവരാണ് പോലീസ്.

ഈ ലോക്ക് ഡൌൺ കാലം നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കാം. കൊറോണയുടെ ഈ കണ്ണിമുറിക്കാം. നിപയിൽ നിന്നും പ്രളയത്തിൽ നിന്നും കര കയറിയ കേരളത്തിന്‌ കൊറോണയിൽ നിന്നും അതിജീവനം ഉറപ്പ്. ലോകത്തിന് മുന്നിൽ കേരളം മാതൃകയാകും വിധം നമ്മൾ അതിൽ വിജയിക്കും.

സാനിയ സി
10 സി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം