കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ആരോഗ്യമാണ് നമ്മുടെ സമ്പത്ത് .ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ജീവിക്കുകയുള്ളൂ. എന്നാൽ, ആരോഗ്യം സംരക്ഷണം എന്നത് നമ്മുടെ ജീവിതത്തിന്റെ ഘടകമാക്കേണ്ട ഒന്നു തന്നെയാണ്.പരിസ്ഥിതി, ശുചിത്വം ഈ രണ്ടു ഘടകങ്ങളും ആരോഗ്യത്തെ സ്വാധീനിക്കുന്നു. നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാണെങ്കിൽ അവ നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തു വാൻ സഹായിക്കുന്നു. എന്നാൽ ആ പരിസ്ഥിതി മാലിന്യങ്ങുടെ ഒരു കലവറയായി മാറിയാൽ അത് ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു.

ശുചിത്വം മറ്റൊരു പ്രധാനപ്പെട്ടതും ഒഴിവാക്കാനാകാത്തതുമായ ഘടകം തന്നെയാണ്. വ്യക്തിശുചിത്വത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാം ,നിലനിർത്താം.രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം.അങ്ങനെ രോഗങ്ങളെ ജീവിതത്തിൽ നിന്നും അകറ്റാം.കാരണംആരോഗ്യമുള്ള ഒരാൾക്ക് മാത്രമേ ജീവിത്തിൽ ഉയരത്തിൽ നിന്നും ഉയരത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ.

ആദിഷ് കെ.
4 കുറുമ്പുക്കൽ എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം