കുറുമ്പകര യു പി എസ് മുതുകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം.

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഹരിപ്പാട് ഉപജില്ലയിൽ മുതുകുളം ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന LP UP സ്കൂൾ ആണ് കുരുംബ കര യു . പി .സ്കൂൾ.

       മുതുകുളത്തിന്റെ . ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ട

വസന്തകാലത്തിന്റെ  ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ.