കുര്യനാട്

Schoolwiki സംരംഭത്തിൽ നിന്ന്

കുര്യനാട് :- പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമീണ തനിമകൊണ്ടും ഏറെ ആകർഷണീയമാണ് കുര്യനാട് എന്ന കൊച്ചു ഗ്രമം. കൃഷിയാണ് ഇവിടെ മിക്കവാറും ആളുകളുടേയും വരുമാനമാർഗം. വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന സാധാരണക്കാരായ ഈ ആളുകൾ ഐക്കത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുന്നു. ദേവാലയവും ക്ഷേത്രവും സ്കൂളുകളും മറ്റും ഈ ദേശത്തിന് സ്വന്തമായുണ്ട്. വിദ്യാഭ്യാസ മേഘലയിൽ ഏറെ അറിയപ്പെടുന്ന നാടണ് ഇത്. ഒരു ഹയർസെക്കന്ററി സ്കൂളും രണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഒരു ഗവൺമെന്റ് എൽ.പി. സ്കൂളും ഈ ഗ്രമത്തിന്റെ സംഭാവനകളാണ്. പൊതു പരീക്ഷകളിൽ ഉന്നത വിജയ ശതമാനവുമായി കുര്യനാട് സെന്റ് ആൻസ് ഇതിനകം പൊതുശ്രദ്ധ ആകർഷിച്ചു. പുഴകളും അരുവികളും കൃഷിതോട്ടങ്ങളും റബർ മരങ്ങളും കല്പവൃക്ഷങ്ങളും നിറഞ്ഞ ഈ നാട് പ്രകൃതിരെമണീയമാണ്.


"https://schoolwiki.in/index.php?title=കുര്യനാട്&oldid=398813" എന്ന താളിൽനിന്ന് ശേഖരിച്ചത്