കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ1

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഒരു കുഞ്ഞു കൊറോണക്കഥ ഇപ്പോൾ നമുക്ക് എല്ലാവർക്കും ഒരു കാര്യം മാത്രമേ പറയാനുള്ളൂ. കൊറോണയെ കുറിച്ചാണ് അത്. കൊറോണ ഒരു മഹാമാരി ആണ് പോലും. കൊറോണ കാരണം ലോകത്ത് ഒരുപാട് പേർ മരിച്ചിട്ടുണ്ടത്രേ. പത്രം നോക്കി അച്ഛൻ പറഞ്ഞു " ചുമയും ശ്വാസതടസ്സവും ചർദ്ദിയും ആണ് ലക്ഷണങ്ങൾ". കേട്ടപ്പോൾ പേടി തോന്നി. എന്റെ വീട്ടിൽ ഒരു പട്ടിക്കുട്ടി ഉണ്ട്. പേര് അപ്പു. സ്കൂൾ നേരത്തെ പൂട്ടിയതിനാൽ എനിക്കും അനിയനും അവനാണ് കൂട്ട്. അപ്പു എന്ന് വിളിക്കുമ്പോൾ അവൻ ഞങ്ങളുടെ അടുത്ത് ഓടിയെത്തും. കഴിഞ്ഞദിവസം ഞാൻ രാവിലെ എണീറ്റപ്പോൾ അപ്പു വല്ലാതെ കുരക്കുന്നത് കേട്ടു. കൂട്ടിന് അടുത്തേക്ക് ചെന്ന് നോക്കുമ്പോഴുണ്ട് അപ്പു ചർദ്ദിക്കുന്നു. ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു, എന്റെ അപ്പൂന് കൊറോണ വന്നേ. അപ്പു ചത്തു പോകു വേ. ഇത് കേട്ടതും എല്ലാവരും ചിരിക്കാൻ തുടങ്ങി. എനിക്ക് കാര്യം മനസ്സിലായില്ല. പിന്നീട് അമ്മ പറഞ്ഞു കൊറോണ വൈറസ് നായ്ക്കൾക്ക് കണ്ടെത്തിയിട്ടില്ല. അപ്പുവിന് എന്തോ വയറ്റിൽ പിടിക്കാത്തത് ആണെന്ന്. ഇത് കേട്ടതും ഞാനാകെ നാണിച്ചു പോയി.


 

ദേവിക.എൻ
2 കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


.

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ