കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കിനാവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കിനാവുകൾ


ഓർക്കണം നമ്മൾ ഭൂമിയുടെ സ്പന്ദനം
 കേൾക്കണം നമ്മൾ ഭൂമിയുടെ രോദനം
 കലിയുഗം ഈ കാലത്തിൽ മഹാവ്യാധി യായി എത്തും
 ഭീകരരൂപി കൊറോണ എതിർത്തിടാം
 നിയമപാലകരെ അനുസരിച്ച്
 വീട്ടിൽ തന്നെ കഴിഞ്ഞിടാം
 ചക്കയും കഞ്ഞിയും കഴിച്ചിടാം
 ആരോഗ്യത്തോടെ വളർന്നിടാം
 ഭയപ്പെടേണ്ട കൊറോണയെ
 ജാഗ്രതയോടെ നിന്നിടാം
 വീട്ടിൽ നിന്ന് പുറത്തു പോയാൽ
 വീടും നാടും മുടിഞ്ഞിടും
 മാസ്ക് ധരിച്ച് പുറത്തുപോകാം
 കരുതലോടെ നീങ്ങാം
 മറ്റു രാജ്യങ്ങളിൽ പിടഞ്ഞു മരിക്കുന്നു
 ലക്ഷക്കണക്കിനു മാനവർ
 ഒറ്റക്കെട്ടായി എതിർത്തിടാം
 ഒരുമയോടെ നീങ്ങിടാം
 മാതൃകയാക്കാം മലനാടിനെ
 കേരം തിങ്ങും കേരള നാടിനെ.
 

നന്മ പി
4 കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത