കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിപാലിക്കാം സ്ഥിതിമാറാതിരിക്കാൻ


രിസ്ഥിതി എന്നത് അത് ഭാരതീയ ചിന്തകൾ പ്രപഞ്ചം ഒരു സമീകൃത ഘടനമായി കണ്ടു.ഭഗവദ് ഗീതയിൽ ഈ സാമരസ്യം പ്രതിപാദിച്ചിട്ടുണ്ട് . പരസ്പരം ഭാവയന്താ ശ്രയം പരമവാപ്സ്യാം. ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടും ഹിതകാരിയായും വർത്തിക്കുമ്പോൾ ആണ് ശ്രേയസ്സ് ഉണ്ടാവുന്നത് . ഈ പാരസ്പര്യമാണ് പരിസര വിജ്ഞാനത്തിന്റെ ആണിക്കല്ല് അഥവാ പരിസ്ഥിതിയുടെ മൂലകല്ല് . സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ്. നമ്മുക്ക് ജീവിക്കാനാവശ്യമായതെല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധജലവും ഭക്ഷണവും പ്രകൃതിയിൽ നിന്നും ലഭിക്കുന്നു .ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത് നമ്മുടെ കടമയാണ് ആണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യർ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചു മരങ്ങൾ നട്ടുപിടിപ്പിച്ചും ,ജലാശയങ്ങൾ മലിനമാകാതെയും സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർദ്ധിക്കുന്നതിന് ഓക്സിജൻ അളവ് കൂടുന്നതിന് കാരണമാകുന്നു. ഇത് കൂടുതൽ ശുദ്ധ വായു ലഭിക്കുന്നതിന് കാരണമാകുന്നു .സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും ഞാൻ ചെയ്യുമ്പോൾ പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടാവണം എല്ലാം ചെയ്യേണ്ടത്.ഭൂമിയിലെ ചൂടിന്റെ വർദ്ധന കുറയാനും ശരിയായ കലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതി സംരക്ഷിക്കാം. സുന്ദരമായ ഈ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.

ഫാത്തിമത്ത് ഷിഫാന മുനീർ കെ
8 H കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം