കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/നമ്മുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
പരിപാലിക്കാം സ്ഥിതിമാറാതിരിക്കാൻ


മ്മുടെ ലോകം ഇന്ന് ശുചിത്വമില്ലായ്മ ആയാൽ രൂപപ്പെട്ട പ്രശ്നങ്ങളെയും രോഗങ്ങളെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം വീടും പരിസരങ്ങളും പോലും ശുചിത്വവുമായി സംരക്ഷിക്കാൻ കഴിയാത്തവരാണ് ഇന്നത്തെ സമൂഹം. പുഴകളും കായലുകളും ഇന്ന് മാലിന്യങ്ങൾ ആൽ നിറഞ്ഞിരിക്കുന്നു. അതിൽ പ്രധാനിയായ ആളെക്കൊല്ലി ആണ് പ്ലാസ്റ്റിക്. ശുചിത്വത്തോടെ വളരുന്ന ഒരു സമൂഹത്തെ ഇന്ന് കാണാനില്ല.മണ്ണിൽ അലിഞ്ഞുചേരുന്ന മാലിന്യങ്ങളാണ് ഭൂമിക്ക് നല്ലത് ചെയ്യുന്നത് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ഭൂമിക്ക് വളരെ വലിയ ഒരു കേടാണ് വന്നു വരുത്തുന്നത്. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളാണ് ഇന്നു വീടുകളിൽ നിറഞ്ഞുനിൽക്കുന്നത്. രോഗങ്ങൾ നിലനിൽക്കുന്നതിന് കാരണം ശുചിത്വമില്ലായ്മ യാണ്. എത്ര കൊച്ചു വീടായാലും വീട് അടിച്ചുവാരി സൂക്ഷിക്കുന്നത് വലിയൊരു ഐശ്വര്യമാണ്. അങ്ങനെയാണെങ്കിൽ രോഗങ്ങൾ വീട്ടിലേക്ക് കടന്നു വരുന്നതിനെ അളവ് കുറയും. ഇന്ന് രോഗങ്ങളില്ലാത്ത വീടുമില്ല രോഗങ്ങളില്ലാത്ത മനുഷ്യരും ഇല്ല ശുചിത്വം എല്ലാകാര്യങ്ങളിലും ആവശ്യമാണ്. പ്രണയകാലം എന്ന പുസ്തകത്തിൽ കഥാകാരി സുധീര റോബിൻ എന്ന ഒരു കൊച്ചു കുട്ടിയെ പറ്റി പറയുന്നുണ്ട് ദരിദ്രമായ സാഹചര്യങ്ങളിൽ വളർന്ന റോബിൻ എന്തുസംഭവിച്ചാലും പ്രഭാതത്തിൽ തന്നെ വീട് വൃത്തിയാക്കി വയ്ക്കുന്നതിൽ മിടുക്കനായിരുന്നു. അതു പോലെ ആയിരിക്കണം ഇന്നത്തെ സമൂഹത്തിലെ ഓരോ കുട്ടികളും. ഇന്ന് എത്രയോ കുട്ടികൾ ഇതിനു നേരെ വിപരീതമായാണ് പ്രവർത്തിക്കുന്നത്. ഏതു നിയമങ്ങളെക്കാൾ ഉം മര്യാദകളെ കാളും നാം പാലിക്കേണ്ടതാണ് ശുചിത്വം. കാരണം അടുത്ത തലമുറയുടെ ജീവനെ പോലും ബാധിച്ചേക്കാവുന്ന ഒരു വലിയ പ്രശ്നമാണിത്. ഇന്ന് ശുചിത്വത്തെ പറ്റി പലവിധ ബോധവൽ കരണങ്ങൾ നടക്കുന്നുണ്ട്. ഡിസ്പോസിബിൾ ആയ മാലിന്യങ്ങളും ഡിസ്പോസിബിൾ എല്ലാത്ത മാലിന്യങ്ങളും നാം വേർതിരിച്ചുവേണം പ്രവർത്തകർക്ക് കൊടുക്കേണ്ടത് എന്നത് പ്രാധാന്യമർഹിക്കുന്ന ഒരു നിഗമനമാണ്.രോഗങ്ങൾ ഇല്ലാതാക്കാൻ ഒഴിവ് ദിവസങ്ങളിൽ ഡ്രൈ ഡേ ആയി ആചരിക്കുന്നത് നല്ലതാണ്. ഇന്ന് പല സംഘടനകളും ശുചിത്വമില്ലായ്മ യെക്കുറിച്ച് ബോധവൽക്കരണ ങ്ങൾ നടത്തുന്നതും ശുചിത്വത്തിന് ഇറങ്ങിത്തിരിക്കുന്നത് ചെറിയൊരു പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. ശുചിത്വമില്ലായ്മ രോഗങ്ങളെ സൃഷ്ടിക്കുംരോഗങ്ങൾ മനുഷ്യനെ കൊല്ലുന്നതുമാണ്"

ദേവാംഘന കെ
7 ആർ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം