കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/ആരോഗ്യം ആത്മധൈര്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം ആത്മധൈര്യം

അങ്ങകലെ അവിടെയാണ് മനോഹരമായ ഗ്രാമം നിലനിന്നിരുന്നത്. നീതിമാനായ ഗ്രാമത്തലവൻ ഉം സമാധാന പ്രിയരായ ജനങ്ങളും ഗ്രാമത്തിന്റെ മനോഹാരിത വർധിപ്പിച്ചു. അങ്ങനെയിരിക്കെയാണ് നാട്ടിലേക്ക് ഒരു പകർച്ചവ്യാധി എത്തിയത്. അതിവേഗത്തിൽ പടർന്നു പിടിക്കാൻ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ ഗ്രാമത്തലവൻ ഉം ജനങ്ങളും പരിഭ്രാന്തിയിലായി. മരണത്തിനു പോലും കാരണമായേക്കാവുന്ന ഈ വ്യാധിക്ക്  മരുന്ന് കണ്ടുപിടിക്കാനായി വൈദ്യന്മാർ ഉറക്കമൊഴിച്ച് പരിശ്രമിച്ചു. അപ്പോൾ ഗ്രാമത്തലവൻ ഗ്രാമത്തിലെ ബുദ്ധിശാലി യും പണ്ഡിതനുമായ എഡ്വേഡ് എന്ന ആളെ  സമീപിച്ചു. തുടർന്ന് ജനങ്ങൾ ഈ രോഗത്തിനുള്ള ഭയം വർധിപ്പിക്കേണ്ടത് ആണെന്നും എങ്കിൽ അവർ കരുതലോടെ ഇരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ എഡ്വേർഡ് അതിനോട് യോജിച്ചില്ല മറിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നത് അപകടമാണ് എന്ന് അഭിപ്രായപ്പെട്ടു. ഗ്രാമത്തലവൻ ലിവിങ്സ്റ്റൺ  ഒന്നും മനസ്സിലായില്ല. എഡ്‌വേഡ് തുടർന്നു   അങ്ങുന്നേ  അങ്ങേയ്ക്ക് ഞാൻ 10000 ആയി അകലെയുള്ള ഗ്രാമത്തിൽ ഉണ്ടായ ഒരു സംഭവം ഇതിനു തെളിവായി പറഞ്ഞുതരാം. ലിവിങ്സ്റ്റൺ അത് കേൾക്കുവാനുള്ള ജിജ്ഞാസ പ്രകടിപ്പിച്ചു. എഡ്വേഡ് പറഞ്ഞു തുടങ്ങി കുറച്ചു വർഷങ്ങൾക്കു മുമ്പ് അവിടെ ഒരു വ്യാധി പടർന്നുപിടിച്ചു. ഇരുപതിനായിരത്തിലേറെ പേർ മരണമടയുകയും ചെയ്തു. അത്രയും പേർക്ക് രോഗം പിടിപെട്ടോ? ലിവിങ്സ്റ്റൺ അത്ഭുതത്തോടെ ചോദിച്ചു. എഡ്‌വേഡ് ചെറുതായൊന്നു ചിരിച്ചു. ശേഷം തുടർന്നു അല്ല അങ്ങുന്നേ അതിൽ 40 ശതമാനം പേരും രോഗം ബാധിച്ചു മരിച്ചു ബാക്കി60% പേരും മാനസിക ആരോഗ്യം കുറഞ്ഞ വരായിരുന്നു. അവർ രോഗത്തെ അമിതമായി ഭയപ്പെട്ടു. ആത്മധൈര്യം ഇല്ലാതെ ഹൃദയാഘാതം പോലുള്ള സംഭവിച്ചു മരിക്കുകയായിരുന്നു. നീ പറഞ്ഞതിനെ പൊരുൾ എനിക്കു മനസ്സിലായി എന്റെ തീരുമാനം തെറ്റാണ് ലിവിങ്സ്റ്റൺ തന്റെ തെറ്റു മനസ്സിലാക്കി അദ്ദേഹം ജനങ്ങളെ മുഴുവൻ വിളിച്ചുവരുത്തി ധൈര്യം പകർന്നു കൊടുക്കുവാൻ തുടങ്ങി. വൈകാതെ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കുവാൻ വിദഗ്ധ വൈദ്യൻ മാർക്ക്  കഴിഞ്ഞു. ചുരുക്കം ചിലർ മരണപ്പെട്ടു എങ്കിലും പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായി. അന്നു രാജാവ് വലിയൊരു പാഠം പഠിച്ചു. ശാരീരികാരോഗ്യത്തെ പോലെതന്നെ അതിപ്രധാനമാണ് മാനസികാരോഗ്യം ആത്മധൈര്യം ആണ് ഏറ്റവും നല്ല മരുന്ന്. ഗ്രാമം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി,  ആത്മധൈര്യം മുറുകെപ്പിടിച്ചുകൊണ്ട്

 ഫാത്തിമ റഷ പികെ
7 ബി കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ