ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രധാന്യമുള്ളതിനാൽ 'ശുചിത്വം' എന്ന വിഷയം ഞാൻ പ്രത്യേകം തെരഞ്ഞെടുത്തു. ശുചിത്വം നിലനിറുത്തുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം ആരോഗ്യവും, സൗന്ദര്യവും അരാജകത്വവും ദുർഗന്ധവും നീക്കം ചെയ്യുന്നതും അഴുക്കും മലിന വസ്‍തുക്കളും ഒഴിവാക്കുക എന്നതുമാണ്. അഴുക്കും ദുർഗന്ധവും നീക്കം ചെയ്യുവാൻ ശുചീകരണം നമ്മെ സഹായിക്കുന്നു. നമ്മുടെ പരിസരവും ചുറ്റുപാടും ശരീരവും വസ്‍ത്രങ്ങളും വീടും ദിവസേന വൃത്തിയാക്കിയാൽ നമുക്ക് ശുചിത്വം നേടുവാൻ കഴിയും. ശുചിത്വം വേണം എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നിട്ടുപോലും ഇക്കാലത്ത് നാം ശുചിത്വമില്ലാതെ ജീവിക്കുന്നു. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്‍മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീലങ്ങളാണ് ഇന്നത്തെ നമ്മുടെ ആവശ്യം. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തി ശുചിത്വം., സാമൂഹ്യ ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകത്തുകയാണ് ശുചിത്വം. പ്രധാനമായും നാം പാലിക്കേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. വ്യക്തി സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ ജീവിതത്തിന്റെ ഭാഗമാക്കി കൃത്യമായി ശീലിച്ച് മുന്നോട്ടു പോയാൽ പല പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനവും ഒഴിവാക്കുവാൻ കഴിയും. കൂടക്കൂടെയും ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗം, ത്വക് രോഗം, പകർച്ച പനി, ഫംഗസ് മൂലമുള്ള രോഗങ്ങൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. പോതുസ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ കഴുകണം. ഇടയ്‍ക്കിടെ മുഖത്ത് സ്‍പർശിക്കാതിരിക്കുക. പൊതുസ്‍ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക. പോതു ശുചി മുറികൾ ഉപയോഗിക്കുന്നത് കുറയ്‍ക്കുക. ഇത്തരം കാര്യങ്ങൾ നാം ചെയ്യുന്നതു കൊണ്ട് ഒരോ വ്യൿതിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങളുണ്ടാകുമെന്നത് സുനിശ്ചിതമാണ്.


നയൻ മേരി എൻ.എൿസ്.
പത്ത്-ഇ. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം