ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സജീവമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ആത്മവിശ്വാസത്തിന്റെ പുത്തനുണർവ്വും പുതു ജീവനും പകരാൻ സഹായിക്കുന്നു. കഥ, കവിത ആസ്വാദനക്കുറിപ്പ് ഉപന്യാസം തുടങ്ങിയ രചനാ മത്സരങ്ങളും ചിത്ര രചനകൾ പോസ്റ്ററുകൾ തയ്യാറാക്കൽ നാടകരചന അഭിനയം തുടങ്ങിയ സൃഷ്ടി രചനകളും പ്രവർത്തനങ്ങളിൽ ചിലതാണ്. വായനയിലൂടെയും ചിന്തയിലൂടെയും ഉരുത്തിരിയുന്ന ആശയങ്ങളിലൂടെയും ക്ലാസ്സ് മുറിയിലെ അനുഭവങ്ങളിലൂടെയും രൂപപ്പെടുന്ന കാഴ്ച്ചപ്പാടുകളെ കോർത്തിണക്കി കൊണ്ട് online പ്രവർത്തന മേഖല ശക്തമാക്കാൻ കോവിഡിന്റെ പശ്ചാത്തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിക്കു സാധിച്ചു.