ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022- 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം (01-06-2022)

2021 22 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആണ് സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം കൂടുതൽ ആയ സാഹചര്യം ആയതിനാൽ ക്ലാസ് അടിസ്ഥാനത്തിലാണ് രവേശനോത്സവം കൊണ്ടാടിയത് . പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി സ്കൂൾ അധ്യയനം ആരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും സന്ദേശം നൽകി. കൊച്ചി കോർപ്പറേഷൻ എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എ. ശ്രീജിത്ത്, തോപ്പുംപടി പോലീസ് സ്റ്റേഷൻ സി.ഐ. ശ്രീ പ്രവീൺ ജെ.എസ്; സിനി ആർട്ടിസ്റ്റ് സാജൻ പള്ളുരുത്തി, കൗൺസിലർ ശ്രീമതി. ഷീബ ഡുറോം തുടങ്ങി പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങളും കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും ഉൾക്കൊള്ളുന്ന വീഡിയോകളും കുട്ടികൾക്ക് അയച്ചുകൊടുത്തു. കുട്ടികളും അവരുടെ രക്ഷകർത്താക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു .

പരിസ്ഥിതി ദിനാചരണം (05-06-2022)

പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ്‌ 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു.