ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ  പരിസ്ഥിതി ദിനാഘോഷം കോവിഡ് ഇന്റെ പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണം പാലിച്ചുകൊണ്ട് നടത്തി. ജൈവ വൈവിദ്ധ്യം ഉദ്യനത്തിൽ  നക്ഷത്ര വൃക്ഷ തൈകൾ ഒരുക്കി.

കൂടാതെകൂടാതെ മണ്ണിലാ കൃഷിയും പരിചയപ്പെടുത്തി

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.ഡോക്ടേഴ്സ് ഡേ ദിനാചരണത്തിഇന്റെ  ഭാഗമായി തോപ്പുംപടി ഗവൺമെന്റ് ഹോസ്പിറ്റൽ സന്ദർശിക്കുകയും ഡോക്ടർമാരെ ആദരിക്കുകയും ചെയ്തു.

കൂടാതെ കോവിഡ രോഗവും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി  എസ്തെറ്റിക്  ഫിസിഷ്യൻ ഡോക്ടർ. രശ്മിയുടെ വെബ്മിനാരിൽ കുട്ടികൾ പങ്കെടുത്തു.

സ്കൂൾതല ശാസ്ത്രരംഗം ഉൽഘാടനം ജൂലൈ 24 ന് ഗൂഗിൾ മീറ്റിൽ ഊടെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Rev. സിസ്റ്റർ  മോളി യുടെ അധ്യക്ഷതയിൽ തൃപ്പൂണിത്തുറ ബി ആർ സി കോഡിനേറ്റർ ബിജു പോൾ സർ ഉദ്ഘാടനം ചെയ്തു.

നിരവധി കുട്ടികൾ  സ്കൂൾ തല മത്സരങ്ങളിൽ ഓൺലൈനായും ഓഫ്‌ലൈനായും പങ്കെടുത്തു. സ്കൂൾതല വിജയികളെ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. പ്രോജക്ട് അവതരണം, ശാസ്ത്ര ലേഖനം, വീട്ടിൽനിന്ന് ഒരു പരീക്ഷണം, ശാസ്ത്രഗ്രന്ഥം ആസ്വാദനം എന്നീ ഇനങ്ങളിൽ ഉപജില്ലാ തലത്തിൽ സമ്മാനങ്ങൾ നേടി.

6.12.21 ന് അന്താരാഷ്ട്ര മണ്ണ് ദിനം, സംസ്ഥാന കിഴങ്ങ് വിള ദിനം എന്നിവയുടെ ഭാഗമായി മരച്ചീനി, ചേമ്പ്, ചേന, കാച്ചിൽ, അടതാപ്പ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് നടത്തി. ആയുർവേദ പ്രതിരോധ മരുന്നുകളുടെ അവിഭാജ്യഘടകമായ മഞ്ഞളിന്റെ കഥകളെക്കുറിച്ച് ക്ലാസ്സെടുത്തു. അന്താരാഷ്ട്ര മണ്ണ് ദിനത്തിൽ മണ്ണിനെ സ്നേഹിക്കാനും, പരിപാലിക്കാനും കുട്ടികൾ തയ്യാറാണെന്ന് പ്രതിജ്ഞയെടുത്തു.

19.2.2022 ന് ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡ്രൈ ഡേ ആചരണ ത്തെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയ ലക്ഷ്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ഉദ്ദേശത്തോടെ Sr.  റാണി മോൾ അലക്സിഇന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നൽകിയ ശുചിത്വ പതിപ്പിഇന്റെ പ്രകാശനം ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മീന ടീച്ചർ നിർവഹിക്കുകയുണ്ടായി.

നിരവധി കുട്ടികൾ അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും അവയെ പരിപാലിക്കുകയും ചെയ്തു.

സ്കൂളിൽ നിന്ന് ലഭിച്ച വിളകൾ ഉച്ചഭക്ഷണത്തിന് പ്രയോജനപ്പെടുത്തി.

Plastic free Campus എന്നആശയത്തെ മുൻനിർത്തി 4 R' s നടപ്പിലാക്കി. അതിന്റെ ഭാഗമായി തുണി സഞ്ചി നിർമ്മാണം, പേപ്പർ സഞ്ചി നിർമ്മാണം പരിശീലിപ്പിച്ചു.

കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധഘട്ടങ്ങളെ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ കൂനമ്മാവിലെ  ഒരു സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ നെല്ല് കൊയ്ത്തു ഉൽസവത്തിൽ പങ്കെടുപ്പിച്ചു.

ആരോഗ്യ പരിശീലനത്തിഇന്റെ  ഭാഗമായി യോഗ ക്ലാസുകൾ ഓൺലൈനായും, ഓഫ്‌ലൈനായും നടത്തി.