ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സേവനസന്നദ്ധതയും അർപ്പണമനോഭാവവും ഉള്ള സന്യാസിനിമാരുടെയും അധ്യാപകരുടെയും കഠിനപ്രയത്നം വഴി വിദ്യാസമ്പന്നരും മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്നു. 25 വർഷങ്ങൾക്കു മുൻപ് അഞ്ചോളം അധ്യാപകരും നൂറ്റമ്പതോളം വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 23 അധ്യാപകരും 800 ഓളം വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഒരു മാതൃകാ വിദ്യാലയം ആയി മാറിയിരിക്കുന്നു. ഈ സ്കൂളിന്റെ ശൈശവ കാലങ്ങളിൽ കുടുംബിനികൾ ആയ സ്ത്രീകൾക്കും അധ്യാപകർക്കും തയ്യൽ പോലുള്ള സ്വയം തൊഴിൽ പരിശീലനം നൽകിയിരുന്നു. യോഗ,കരാട്ടെ ചിത്രകല, വാദ്യോപകരണങ്ങൾ എന്നിവ സ്കൂളിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ചിരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ കായിക മികവുകൾ പുറത്തേക്ക് കൊണ്ടു വരുന്നതിനായി പ്രഗത്‌ഭരായ അധ്യാപകർ പരിശീലനം നൽകി വരുന്നു.അദ്ധ്യാപകരുടേയും സന്യാസിനിമാരുടെയും ഐക്യത്തോടെ യുള്ള സേവനം ഈ വിദ്യാലയത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം