ഏറാമല യു പി എസ്/ഭാഷ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം


വായനയെ കുട്ടികളോട് അടുപ്പിക്കാതെ നവലോകം സാധ്യമല്ല എല്ലാ ഭാഷയിലും കുട്ടികൾക്ക് വായനക്ക് പ്രാധാന്യം കൊടുക്കാറുണ്ട്.  ഒഴിവു സമയങ്ങളിലും അല്ലാത്തപ്പോഴും പത്രങ്ങൾ,  മാസികകൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ പ്രയോജനപ്പെടുത്താറുണ്ട്. മാസികകൾ സ്പോൺസർ ഷിപ്പ് വഴി സ്കൂളിന് ലഭിക്കാറുണ്ട്. കുട്ടികളിൽ വയനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ എൽ പി ക്ലാസ്സിലെ കുട്ടികൾക്ക് വായനാ കാർഡുകൾ നൽകി.

ഇംഗ്ലീഷ് ക്ലബ്‌


പത്ര വായന


വായനക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ഓൺലൈൻ പഠനം നടക്കുന്ന ഈ സമയത്ത് എല്ലാ ദിവസവും കുട്ടികൾ ഇംഗ്ലീഷ് പത്രം വായിച്ചു റെക്കോർഡ് ചെയ്തു അയക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ്, ചുമർ പത്രിക നിർമ്മാണം, കോളേഷ് നിർമ്മാണം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ  നടത്തി. ഗ്രാമറിനു പ്രാധാന്യം കൊടുത്തു കൊണ്ട് പ്രത്യേക ക്ലാസ്സുകളും ഗ്രാമർ ക്വിസ്സുകളും നടത്താറുണ്ട്. ഗൂഗിൾ ഫോം വഴിയാണ് ഗ്രാമർ ക്വിസ് നടത്താറുള്ളത്.

ഡിജിറ്റൽ മാഗസിനിലേക്ക് എൽ പി ക്ലാസ്സിലെ കുട്ടികളുടെ സൃഷ്ടികൾ


ഡിജിറ്റൽ മാഗസിനിലേക്ക് യു പി ക്ലാസ്സിലെ കുട്ടികളുടെ സൃഷ്ടികൾ


ദിനാചരണങ്ങളുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

ഹിന്ദി ക്ലബ്ബ്


ദിനചാരങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്താറുണ്ട്. കവിതാലാപനം, പോസ്റ്റർ നിർമ്മാണം, കവിതാരചന, വായനാമത്സരം തുടങ്ങിയവ നടത്താറുണ്ട്.

അറബിക് ക്ലബ്ബ്


അറബിക് ക്ലബ്ബും നല്ല പ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാ ദിനചാരങ്ങളിലും പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അറബിക് ക്വിസ്സ് നടത്താറുണ്ട്. അറബിക് കലോത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്.

ഉർദു ക്ലബ്ബ്


എല്ലാ ദിനാചരണങ്ങളിലും പരിപാടികൾ നടത്താറുണ്ട്. ഉർദു ക്വിസ്സ്, കവിതാരചന, കവിതാലാപനം, ദേശഭക്തി ഗാന മത്സരം, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്താറുണ്ട്.

സംസ്‌കൃതം ക്ലബ്ബ്


സംസ്‌കൃതം ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തനം കാഴ്ച വെക്കാറുണ്ട്. വിവിധ പരിപാടികൾ നടത്താറുണ്ട്. രാമായണ ക്വിസ്സ്, സംസ്‌കൃതം സ്കോളർഷിപ്പ് തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.