എ പി ജെ ഒാർമദിനം 2023

Schoolwiki സംരംഭത്തിൽ നിന്ന്

ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ചരമദിനമായ ജൂലൈ 27 അബ്ദുൾകലാം ഒാർമദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അബ്ദുൾകലാം ഉദ്ധരണികൾ രേഖപ്പെടുത്തിയ ബാഡ്ജ് ധരിച്ചാണ് വിദ്യാർത്ഥികൾ അസംബ്ലിയിൽ പങ്കെടുത്തത് . ഇംഗ്ലീഷ് ക്ലബ് കൺവീനർ സരിത കലാമിന്റെ അനുസ്മരണ പ്രഭാഷണം നടത്തി. പോസ്റ്റർപ്രദർശനം , ക്ലാസടിസ്ഥാനത്തിൽ കൊളാഷ് , ചുമർപത്രിക , പ്രസംഗ മത്സരം , വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=എ_പി_ജെ_ഒാർമദിനം_2023&oldid=2020011" എന്ന താളിൽനിന്ന് ശേഖരിച്ചത്