എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/കൊറോണ (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ചൈനയിൽ നിന്ന് തുടങ്ങി
കേരളത്തിലും എത്തി
കൊറോണ എന്നൊരു മഹാമാരി,
ലോകത്തെ വിറപ്പിച്ച ഭീകരൻ.
 
ലോക്ഡൌൺ തുടങ്ങി നാട്ടിൽ
എല്ലാവരും ലോക്കായി വീട്ടിൽ
ദൂരെ നിന്നെത്തിയാൽ ക്വാറന്റെയ്നിലും
ലക്ഷണം കണ്ടാൽ ഐസൊലേഷനിലും.
 
ആളുകൾ കൂട്ടം കൂടിയാൽ പോലീസ് എത്തും
പിന്നെ അടിയും ഏത്തമിടീക്കലും.
കൂട്ടരേ, പേടിക്കേണ്ട ഈ വിപത്തിനെ
ശുചിത്വം പാലിച്ചു നേരിടാം നമുക്കൊന്നായ്.

മുഹമ്മദ് സാബിത്ത് എ പി
4 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത