എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/കൊറോണയിലെ അവധിക്കാലം (കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിലെ അവധിക്കാലം

ഒരിക്കൽ സ്ക്കൂൾ പഠനോത്സവമേളയിൽ പെട്ടന്ന് ഹെഡ്മാസ്റ്ററുടെ അനോൺസമെന്റ്‌. സ്കൂളിന് അവധി നൽകാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. പെട്ടെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. പിന്നീടാണ് മിനിമോൾക്ക് കാര്യങ്ങൾ മനസിലായത് കാരണം ഇത് ഒരു വെറും അവധിക്കാലമായിരുന്നില്ല. കൊറോണ വൈറസ് മനുഷ്യനെ ഇല്ലാതാക്കുകയും അത് പടർന്ന് കൊണ്ടേയിരിക്കുകയും ചെയ്യും അതിനുള്ള മുൻകരുതലായിരുന്നു ഈ അവധിക്കാലം.

മിനിമോൾ ഇപ്പോൾ നാലാം ക്ലാസിലാണ്. മിനിമോൾക്ക് പഴയ സ്ക്കൂൾ വിട്ട് പോകാൻ തീരെ താൽപര്യമില്ല. കാരണം ആ സ്ക്കൂളിലെ അധ്യാപകരും കൂട്ടുകാരും അവൾക്ക് ഏറെ പ്രിയപെട്ടതായിരുന്നു. സ്കൂളിലെ ഒരോ ഓർമകൾ ഓർത്ത് അവൾക്ക് സങ്കടം തോന്നി. ഈ കൊറോണയില്ലെങ്കിൽ സ്കൂൾ കുറച്ചു കൂടി ഉണ്ടായിരുന്നേനെ. കൂട്ടുകാരുമൊത്ത് കളിച്ച് രസിച്ച് കുറച്ചു കൂടി കഴിയാമായിരുന്നു. ഈ കൊറോണ എവിടെന്നാ വന്നത്. അവൾ അച്ചനോട് സംശയം ചോദിച്ചു. അച്ചൻ മിനിമോളോട് പത്രം വായിക്കാൻ ആവശ്യപെട്ടു. അത് വായിച്ചപ്പോൾ മിനിമോക്ക് കാര്യങ്ങൾ കുറച്ചൊക്കെ മനസ്സിലായി. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് ഇത് ആദ്യം ഉണ്ടായത്. പിന്നീട് അത് പടർന്ന് നമ്മുടെ കൊച്ചു കേരളത്തിലുമെത്തി. ഇത് വരാതിരിക്കാൻ വേണ്ടിയാണ് എല്ലാ സ്ഥാപനങ്ങളും ലോക് ഡൗണായിരിക്കുന്നത്. ഇത് വരാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് അവൾക്ക് മനസ്സിലായി. കൈ സോപ്പ് ഉപയോഗിച്ച് കഴുകൽ, മാസ്ക്, പരിസര ശുചിത്വം എന്നിവ വൈറസ് തടയാനുള്ള മാർഗങ്ങളാണ് എന്നും അവൾക്ക് മനസ്സിലായി. പുതിയ അധ്യായനവർഷം എങ്ങനെയായിരിക്കുമെന്ന് ഓർത്ത് മിനുമേൾ ഉറങ്ങി പോയി.


റിശ്ദ എൻ
4 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ