എ.എൽ.പി.എസ് അമ്പലക്കടവ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

നാം ഇന്ന് ലോകം കണ്ട ഏറ്റവുംവലിയ ദുരന്തത്തിന്റെപിടിയിലാണ്.കോവിഡ് 19 മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുകയാണ് നാം . കൊറോണ എന്ന വൈറസ് മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകൾ മരിക്കുകയും,രോഗികളാവുകയും ചെയ്തു. ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച ഈ വൈറസിന്റെ വ്യാപനം ലോകമെമ്പാടും പടർന്നു പിടിച്ചു.<
നമ്മുടെ രാജ്യത്തും ഈ മഹാമാരി എത്തപ്പെട്ടു.രോഗം പടരാതിരിക്കാൻ നമ്മുടെ രാജ്യത്തു ലോക് ഡൌൺ പ്രഖ്യപിച്ചിരിക്കുകയാണ് .സ്കൂളുകളും എല്ലാ കടകളും വാഹനങ്ങളും അങ്ങെനെ എല്ലാം അടച്ചിട്ടിരിക്കുകയാണ്.<
വൃത്തിയുടെ പാഠങ്ങൾ നാം കൂടുതൽ പഠിക്കേണം.വ്യക്തി ശുചിത്വമാണ് പ്രധാനം.കൊറോണയെ അകറ്റാൻ നാം ഇടയ്ക്കിടെ കൈ കഴുകുന്നത് ശീലമാക്കണം ,ഏതു രോഗം വരാതിരിക്കാനും വൃത്തിയാണ് പ്രധാനം .രോഗം വന്നിട്ട് പേടിക്കുന്നതിനേക്കാളും രോഗം വരാതെ നോക്കുകയല്ലേവേണ്ടത്.ഏതു രോഗത്തെയും മറികടക്കാൻ നാം ശ്രമിക്കണം .ഒരുമിച്ചു നിന്നാൽ ഏതു രോഗത്തെയും മറികടക്കാൻ നമുക്ക് കഴിയും.

ഹന്ന ഫാത്തിമ
4A എ എം എൽ പി സ്കൂൾ അമ്പലക്കടവ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം