എ.എൽ.പി.എസ്. തങ്കയം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

എന്താണ് സയൻസ് ക്ലബ്?കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ നേടുന്നു.ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്..

ഉദ്ഘാടനം

കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.

ഈ വർഷം ഞങ്ങൾ കുട്ടികൾക്ക് ശാസ്ത്ര ചെറു പരീക്ഷണങ്ങളെ അനുഭവിച്ചറിയാൻ ഈ വിഷയത്തിലെ പ്രഗത്ഭനായ ദിനേശ് തെക്കുമ്പാട് സാറിന്റെ നേതൃത്വത്തിൽ "ടെക്നോ മൻസി "എന്ന പേരിൽ ശാസ്ത്ര ശില്പ ശാലയും കുട്ടികളുടെ ചെറു ശാസ്ത്ര പരീക്ഷണ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി

സൗകര്യങ്ങൾ

സ്കൂളിൽ ഒരു സയൻസ് ലാബ് വൈകാതെ സജ്ജമാക്കുന്നുണ്ട്

ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ലാബിൽ ഒരുക്കുന്നുണ്ട് .ടെസ്റ്റ് ട്യൂബുകൾ,ഗ്ലാസുകൾ,സ്പിരിറ്റ് ലാമ്പ്,ലെൻസുകൾ,മൈക്രോസ്കോപ്പ്,വിവിധ തരം ആസിഡുകൾ,ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഇവിടെ ഉണ്ടാകും.

പ്രവർത്തനങ്ങൾ

മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു. പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ചെറിയ ചർച്ചകൾ നടത്തുന്നു. വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു.

കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ വളരെ പുതുമയാർന്ന ഒരു പരിപാടി ഞങ്ങൾ ചെയ്യുന്നുണ്ട്.എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ഇങ്ങനെ 50 ദിവസങ്ങൾ കൊണ്ട് ചെയ്യുന്ന എല്ലാ പരീക്ഷണങ്ങളുടെയും കുറിപ്പ് ഉൾപ്പെടുത്തി സ്കൂളിൻറെ മൊത്തത്തിൽ ഞങ്ങളുടെ 50 പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു പതിപ്പായി ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്.ടെലസ്കോപ്പിലൂടെ ആകാശത്തെ അടുത്ത് കാണുവാനും,ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നുണ്ട്.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് നിലവിൽ വന്നത് കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കുക ഒന്ന ഉദ്ദേശ്യത്തോടെയാണ്. സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ഇതിന്റെ ഭാഗമായിട്ടാണ് നൽകി വരുന്നത്. ശ്രീമതി ഇന്ദു പുറവങ്കരയുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിലാണ് കാര്യങ്ങൾ നടത്തപ്പെടുന്നത്. വായനാദിനം ഇംഗ്ലീഷ് ക്ലബ്ബിന്റെ മികവ് പ്രകടമാക്കിയ ഒരു ദിവസമായിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾക്കുള്ള കഴിവ് മെച്ചപ്പെടുത്താനും അവർക്കു ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്തി എടുക്കാനും പോന്ന വിധത്തിലുള്ള സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ തികച്ചും സൗജന്യമായി സ്കൂളിൽ നിന്നും നൽകുന്നു. ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അനിവാര്യമായ ഒന്നായിരിക്കുന്നു. ഇംഗ്ലീഷ് അറബിക് ഭാഷ വിവർത്തകനായി 25 വർഷത്തോളം വിദേശത്തു സേവനം അനുഷ്ടിച്ച വ്യക്തിയാണ് സ്കൂൾ മാനേജർ ആയ കെ പി സി മുഹമ്മദ്‌കുഞ്ഞി.

ഗണിത ക്ലബ്ബ്

ഗണിതശാസ്ത്രം പഠിക്കുന്നതും ഉപയോഗിക്കുന്നതും ആനന്ദകരമാക്കാൻ ഗണിത ക്ലബ് കൊണ്ട് സാധിച്ചു. വിവിധ മത്സരങ്ങളും ക്യാമ്പുകളും നടത്തി കൂടുതൽ കുട്ടികളെ അതിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്നു. രക്ഷകര്താക്കൾക്ക് ഉല്ലാസ ഗണിതം പരിശീലന കളരി ഒരുക്കാൻ ഗണിത ക്ലബ് ശ്രീമതി അതുല്യ സുരേഷിന്റെയും ശ്രീമതി ധന്യ കമലിന്റെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്.

ഭാഷാ ക്ലബ്

മലയാളഭാഷയെ കുട്ടികൾക്കു മുന്നിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാക്കുക എന്നതാണ് ഭാഷ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്. വായനയും എഴുത്തും കുട്ടികളിൽ പ്രോത്സാഹിപ്പിക്കുക വഴി ആധുനിക ലോകത്തിൽ മലയാളത്തിന്റെ സ്ഥാനം നിലനിർത്തേണ്ടതിന്റെ ആവശ്യകത പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കപെടികയാണ്. മത്സരങ്ങളിലൂടെയും വിജ്ഞാനസദസ്സുകളിലൂടെയും എല്ലാ കുട്ടികളെയും പെങ്കെടുപ്പിച്ചു കൊണ്ടാണ് പ്രവർത്തനം മുന്നേറുന്നത്. മാതൃഭാഷാദിനം ഭാശാക്ലബിന്റെ പ്രവർത്തനമികവിനെ ഉയർത്തിക്കാട്ടി.

അറബിക് ക്ലബ്

അറബി ഭാഷ പ്രാധാന്യവും അതിന്റെ ബഹുവിധനൈപുണ്യവും കൂട്ടിലേക്ക് എത്തിക്കാൻ അറബിക് ക്ലബ് നയിക്കുന്ന ഫാത്തിമ ടീച്ചർക്കും സഈദ് മാഷിനും സാധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ല. അറബിക് ഭാഷാദിനത്തിലും വായനാദിനത്തിലും കുട്ടികൾ കാഴ്ച വച്ച പ്രകടനങ്ങൾ ക്ലബ് പ്രവർത്തനങ്ങളെ അഭിനന്ദിക്കും വിധം ആയിരുന്നു. അറബിക് കലോത്സവ വേദികളെ കീഴടക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ക്ലബ് പ്രവർത്തങ്ങൾ തന്നെ ധാരാളമായി വരും.

പരിസ്ഥിതി ക്ലബ്

പ്രധാനാദ്ധ്യാപിക മീന ടീച്ചറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിസ്ഥിതി ക്ലബ് നിലകൊള്ളുന്നത്. ആധുനിക ലോകത്ത് പരിസ്ഥിതിയും അതിന്റെ സംരക്ഷണവും കുട്ടികളുടെ കൈകളിലാണുള്ളത് എന്നത് മാത്രമല്ല അവർക്ക് മാത്രമേ ഭാവി തലമുറയെ പ്രകൃതി വിപത്തിൽ നിന്നും രക്ഷപെടുത്താനാകുള്ളൂ എന്ന വാസ്തവത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലബ് അത്യധികം പ്രാധാന്യം അർഹിക്കുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാദ്ധ്യാപിക മീന ടീച്ചർ പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു.