എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ കൈ കോർക്കാം.... നല്ലൊരു നാളെക്കായ്.... (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൈ കോർക്കാം.... നല്ലൊരു നാളെക്കായ്.... (കവിത)

പരിസ്ഥിതിയാണെൻ ജീവവായു....
കാത്തിടുലകത്തിനെ നാം മടിതെല്ലുംകൂടാതെ
ഇല്ലായെങ്കിൽ....
കെഞ്ചിടും നാമൊരിറ്റ്
ദാഹജലത്തിനായ്..
ഓർക്കുവാൻവയ്യാകാലം....
മണ്ണില്ലാതെ....
മരമില്ലാതെ....
മാനസംതഴുകും
കാറ്റില്ലാതെ.... പ്ലാസ്റ്റിക്കെന്നൊരാ
വിഷജന്തു എറിയരുത്ഒരിക്കലും
പ്രകൃതിതൻ മാറിടത്തിലേക്ക്
അടിഞ്ഞുചേർന്നാൽ നമുക്കേകും
വിഷമയമാർന്നൊരു തണ്ണീർ....
അഗ്നിക്കിരയാകിൽ അവതൻ പുകമയം
അന്തരീക്ഷത്തിനാത്മാവിൽലയിച്ചു
മാനവനേകിടും
തീരാവ്യാധി....
പിന്നീടവയെ തടുത്തുനിർത്താനാവില്ലാർക്കും....
പരിലാളിക്കുക....
സ്നേഹപരിചരണങ്ങളേകുക....
ശുചിയാക്കുക....
നാം നമ്മുടെ പരിസ്ഥിതിയെ....

Gaurinanda.M
1 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത