എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥമാക്കുന്നത് . ശുചിത്വം രണ്ടുതരത്തിലുണ്ട് വ്യക്തിശുചിത്വവും പരിസരശുചിത്വവും . ദിവസം മുഴുവൻ വൃത്തിയായിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . വ്യക്തി ശുചിത്വത്തിൽ തന്നെ രണ്ടുനേരം കുളിക്കുക എന്ന് പറയുമ്പോൾ തലയും ദേഹവും നന്നായി വൃത്തിയാക്കണം. ചെവി, കഴുത്ത്, മൂക്ക് ഇവയെല്ലാംതന്നെ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. ആഴ്ചയിലൊരിക്കൽ നഖം വെട്ടി വൃത്തിയാക്കണം നഖത്തിനുള്ളിലെ ചെളികളഞ്ഞ് എപ്പോഴും വൃത്തിയാക്കി വയ്ക്കണം . കാരണം നാം കഴിക്കുന്ന ആഹാരം നമ്മുടെ കൈകളിലൂടെ ആണ് വയറ്റിൽ എത്തുന്നത് എന്ന് നാം ഓർക്കണം . വൃത്തിയുള്ള വസ്ത്രം ധരിക്കണം . കുളി കഴിഞ്ഞതിനുശേഷം മുഷിഞ്ഞ വസ്ത്രം ധരിച്ചാൽ കുളിച്ചത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല ഇങ്ങനെ നാം വൃത്തിയായി ഇരുന്നാൽ നമ്മുടെ ശരീരത്തിൽ രോഗാണുക്കൾക്ക് പ്രവേശിക്കുവാനോ രോഗം ഉണ്ടാക്കുവാനോ കഴിയില്ല. ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിനെ വ്യക്തിശുചിത്വം കൊണ്ട് നേരിടാൻ കഴിയും. പരിസരശുചിത്വവും ഇതേ പോലെ തന്നെ പ്രധാനപ്പെട്ടതാണ് . നമ്മൾ മാത്രം വൃത്തി ആയതുകൊണ്ട് കാര്യമില്ല . നാം ജീവിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറിയാതെയും അടിച്ചു വാരിയും നമുക്ക് പരിസരം വൃത്തിയാക്കാം . പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഇന്ന് നമ്മുടെ ലോകത്തിന് വലിയ ഒരു ആപത്താണ്. തുപ്പലിലൂടെ രോഗിയിൽ ഉള്ള കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പകരും. അതിനാൽ ശുചിത്വമെന്നത് വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും കൂടിയാണ്.

ജുവൽ മേരി ജോസ്
3 c എൽ എഫ് സി എൽ പി സ്കുൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം