എൽ എഫ് യു പി എ‍സ് മുണ്ടാങ്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് മുറികൾ

കുരുന്ന് ഹൃദയങ്ങൾക്ക് ആകർഷണം നൽകുന്ന രീതിയിൽ ട്രെയിൻ ബോഗികളുടെ പെയിൻറിംഗ് നടത്തിയ 7 ക്ലാസ് മുറികളും വിശാലമായ ഭക്ഷണശാലയും കമ്പ്യൂട്ടർലാബ് സയൻസ് ലാബ് എന്നിവ സീലിംഗ് ഉള്ള  മനോഹരമായ  ഈ സ്കൂളിനുണ്ട്.

ക്ലാസ് ലൈബ്രറി

കുട്ടികളിലെ വായനാ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ്മുറികളിലും ഓരോ ലൈബ്രറികൾ വീതം നമ്മുടെ സ്‌കൂളിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കഥ, കവിത, നോവൽ, ശാസ്ത്രരചനകൾ, ലോകസാഹിത്യ ത്തിന്റെ ചെറുരൂപങ്ങൾ തുടങ്ങിയവയാണ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

കമ്പ്യൂട്ടർ ലാബ്

ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉൽപ്പെടുത്തിയിട്ടുള്ള സുസജ്ജമായ കമ്പ്യൂട്ടർലാബാണ് സ്കൂളിൽ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികളുടെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണമുള്ള എല്ലാ സംവിധാനങ്ങളും ഈ ലാബിൽ ഒരുക്കിയിട്ടുണ്ട്.

സ്കൂൾ ഗ്രൗണ്ട്

അരയേക്കർ സ്ഥലത്ത് ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് സ്വന്തമായിട്ടുണ്ട്

പൂന്തോട്ടം

വിവിധ തരം പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടവും ഔഷധ തോട്ടവും ശലഭ പാർക്കും ഈ സ്കൂളിന് സ്വന്തമായുണ്ട് . വിവിധതരം ഫലവൃക്ഷങ്ങൾ ഇവിടെ നട്ടുവളർത്തുന്നു. വിവിധ തരം പക്ഷികൾ ഇവിടെ എത്തുന്നു

നീന്തൽ പരിശീലനം

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലുള്ള തോപ്പൻസ് അക്കാദമിയിൽ ആഴ്ചയിലൊരു ദിവസം കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ നീന്തൽ പരിശീലനം നൽകി വരുന്നു

കരാട്ടെ

വളർന്നു വരുന്ന സാഹചര്യങ്ങളിൽ സ്വയംപ്രതിരോധ മുറകൾ ആർജ്ജിച്ചു എടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകിവരുന്നു

സുരീലി ഹിന്ദി
സുരീലി ഹിന്ദിഎന്നാൽ കേൾക്കാൻ ഇമ്പകരമായ ഹിന്ദി എന്നർത്ഥം. പൊതുവിദ്യാഭ്യാസ വകുപ്പ് സുരീലി ഹിന്ദി പരിപാടിയിലൂടെ ഹിന്ദി ഭക്ഷയോട് കുട്ടികളിൽ താൽപ്പര്യവും ഉണർവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത് .കേൾക്കാൻ ഇമ്പകരമായി വീഡിയോ ചിത്രീകരണത്തോടെ സുരീ ലി കവിതകൾ കരോക്ക സഹിതം പാടാൻ ക്രമീകരിച്ചിരിക്കുന്നു.കൂടാതെ ഓരോ കവിതയുമായും ബന്ധപ്പെട്ടവർക്ക് ഷീറ്റുകളും നൽകിയിരിക്കുന്നു. കുട്ടികൾ വളരെ താൽപ്പര്യത്തോടെയും സന്തോഷത്തോടെയും ആണ് ഈ പരിപാടി രണ്ട്കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.