എൽ.പി.എസ്സ്.കേളൻകാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പുനലൂർ നഗരസഭയുടെ സ്വന്തമായിരുന്ന കേളങ്കാവ് എൽപിഎസ് ഇപ്പോൾ ഗവൺമെന്റ് ഏറ്റെടുത്തിരിക്കുന്നു. 1956 പുനലൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ കൃഷ്ണപിള്ളയുടെയും തഹസിൽദാർ ആയിരുന്ന ഭാനു നായരുടേയും ശ്രമഫലമാണ് സ്കൂൾ ആരംഭിക്കുവാൻ നാട്ടുകാർ ഒത്തുകൂടിയത്. 1947ന് ശേഷം മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടെയെത്തി സ്ഥലം വാങ്ങി താമസമാക്കിയ ആളുകൾക്ക് പഠനസൗകര്യം വളരെ ബുദ്ധിമുട്ടേറിയതാണ്.ബ്ലാവടി എസ്റ്റേറ്റ് ഉടമ ശ്രീ പി വി തോമസ് അധ്യക്ഷനായും അഡ്വക്കേറ്റ് ശ്രീ കരിക്കത്തിൽ തങ്കപ്പൻപിള്ള സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് സ്കൂൾ പണിയുവാനുള്ള ഒരേക്കർ വസ്തു വാങ്ങി നൽകിയത്. നെടുമ്പാറ വീട്ടിൽ ശ്രീ നാരായണൻ കരിക്കത്തിൽ ശ്രീ ശങ്കരപിള്ള എന്നിവരും സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രധാനികളായിരുന്നു. 25 കുട്ടികളുമായി രാമ വിലാസത്തിൽ ആരംഭിച്ച സ്കൂളിലെ പ്രധാന അധ്യാപകൻ ഗോപാലൻ ആശാരി സാറായിരുന്നു. 1957 ൽ സ്കൂളിലേക്ക് മാറി പ്രവർത്തനം തുടങ്ങി. റിഹാബിലിറ്റേഷൻ പ്ലാന്റെ ഷൻ ആരംഭിച്ചതോടെ ഇവിടെ തമിഴ് വിഷയം പഠനം ആരംഭിച്ചു. പിന്നീട് ആർ പി എൽ ഒന്നര കിലോമീറ്റർ അകലെ തമിഴ് മീഡിയം സ്കൂൾ പണികഴിപ്പിച്ചു. അതോടെ കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളിൽ പിടിഎ യോടൊപ്പം കേളങ്കാവിലെ സഹൃദയ വായനശാല അംഗങ്ങളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും സ്തുത്യർഹമായി പങ്കുവഹിക്കുന്നു.