എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/ഐക്യാവേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഐക്യാവേശം

ഉരുകിത്തീരും മെഴുകുതിരിതൻ നാളമത്
ഇരുളിന്റെ വീഥിയിൽ പ്രകാശമേകി
കൂരിരുളിൻ പാഥയിലൂടെസഞ്ചരിച്ചൊരാ മനുഷ്യരേ
അവൾ തന്റെ ദീപ്തിയാൽരക്ഷിച്ചു

നിയമം പാലിക്കാൻ വിസമ്മതിക്കുന്നതെന്തിന് ജനമേ ?
പ്രകാശപൂരിതമാം നാളേക്കുനവേണ്ടിയല്ലയോ?
അറിയാതെപോയ് ആദ്യമീ മഹാമരിയേ
അറിഞ്ഞിട്ടുമറിയാതെ നടക്കന്നതെന്തിന്?

പൂക്കാലത്തിൻസൗരഭ്യം എങ്ങുംപടർന്നതുപേൽ
കൊറോണയത് രാജ്യങ്ങളെ വലയം ചെയ്തു
സംസ്ഥാനമോന്നൊന്നായി തൻ കൈകളിൽ അമർത്തി
വിടാതെ പിടികൂടി എങ്ങും വ്യാപിക്കന്നു
      
വ്യാപിപ്പാൻഹേതു എന്തെന്നയരിയമോ മനുജരെ?
ഐക്യാവേശമില്ലാത്ത മനുഷ്യൻ മൂലം
എവിടെയുമിന്നും ജാതി വർണ്ണ മതഭേദം
ഒഴിയുമോ ഇങ്ങനെ നിന്നാലി മഹാമാരി?
                           
ഇലകൾ തെന്നലിനീണത്താൽ അടർന്നവീഴുംപോൽ
ലോകമിതിൻ ജനസംഖ്യ കുറയുന്നതുകാണ്മിൻ
എന്താണു പ്രതിവിധി?എന്താണു പരിഹാരം?
ഐക്യാവേശം എന്നൊരു വാക്കമാത്രം

സഹായഹസ്തങ്ങളുമായ് ഇതാ സർക്കാരുംമുന്നോട്ട്
വാർത്തകളറിയിപ്പാൻ മാധ്യമങ്ങളും
വെള്ളചിറകുള്ള മാലാെഖമാരാം ‍‍‍‍‍ഡോക്ടർമാർ
വെള്ളരിപ്രാവുകളാം നേഴ്സുമാരും
               
അഹങ്കരിക്കരുത് മനുജരെ നാം ഒരിക്കലും
നിയമപാലകരെ ആദരവോടെ അനുസരിപ്പിൻ
വീട്ടിലിരിപ്പിൻ ഈ ലോക് ‍‍‍ഡൗണിൽ
പിന്നെയെല്ലാം ദൈവത്തിനു വിട്ടുകൊടുപ്പിൻ

മിഷേൽ റോബർട്ട്
10 A എൽ.എഫ്.എച്ച്.എസ്.കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത