എൽപിഎസ് മുപ്പായിക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അദ്ധ്യാപകരും പിറ്റിഎ യും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് 13.50 ലക്ഷം രൂപ ചിലവഴിച്ച് സ്കൂൾ പുനരുദ്ധാരണം നടത്തി. വരാന്തകൾ പണിതു ഭിത്തികളെല്ലാം സിമൻ്റ് തേച്ച് ബലപ്പെടുത്തി ജനാലകളും ജാലികളും വെച്ച് മനോഹരമാക്കി വരാന്തകളും ക്ലാസ് മുറികളും ടൈൽസി ട്ടു വിദ്യാലയാങ്കണം തറയോടിട്ട് മനോഹരമാക്കി. അതിനു ശേഷം പൂർവ്വ വിദ്യാർത്ഥിയും കൊച്ചിൻ ഷിപ്യാർഡ് ഉദ്യോഗസ്ഥനുമായ ശ്രീ സുദീപ് സിയുടെ ശ്രമഫലമായി കൊച്ചിൻ ഷിപ്യാർഡിലെ സി എസ് ആർ ഫണ്ടിൽ നിന്നും 8.84 ലക്ഷം രൂപ ഒരു ബാത്ത് റൂം കോംപ്ലക്സിനായി അനുവദിച്ച് തരികയും വിജയകരമായി പണി പൂർത്തിയാക്കുകയും ചെയ്തു.റൗണ്ട് ടേബിൾ, ലേഡീസ് സർക്കിൾ എന്നീ സംഘടനകൾ ഒരു ക്ലാസ് മുറി പുതുതാക്കാനും കുട്ടികൾക്കാവശ്യമായ കളിയുപകരണങ്ങൾ നൽകുവാനും മഴവെള്ളം സംഭരിക്കുവാനായി ടാങ്കുകൾ നൽകുവാനും ഇടയായി. പൂർവ്വ വിദ്യാർത്ഥിയും ബി പി സി എൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ പ്രസാദ് കെ പണിക്കരുടെ ശ്രമഫലമായി കിച്ചൺ, ഡൈനിംഗ്, ലാബ്, ലൈബ്രറി എന്നിവയ്ക്കായി 11.27 ലക്ഷം രൂപ ബി പി സി എൽ സി എസ് ആർ ഫണ്ടിൽ നിന്ന് അനുവദിക്കുകയും രണ്ട് നിലകളിലായി ഭംഗിയായി പണി പൂർത്തിയാക്കുവാനും സാധിച്ചു .ശതാബ്ദിയിൽ എത്തി നിൽക്കുന്ന ഈ വിദ്യാലയത്തെ ഇത്രയും മനോഹരമായി മോടിപിടിപ്പിക്കുവാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ് .എല്ലാവരുടേയും സഹായ സഹകരണത്തോടെ പ0ന പാഠ്യേതര പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു

* .