എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/എൻ്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ പരിസ്ഥിതി


കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും കാടുകൾക്കുള്ളിലെ
 സസ്യ വൈവിധ്യവും ഭൂതകാലത്തിൻ്റെ സാക്ഷ്യം !
അമ്മയാം വിശ്വ പ്രകൃതിയീ നമ്മൾക്കുതന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ
തിരസ്ക്കരിച്ചു നമ്മൾ നന്മ മനസ്സിലില്ലാത്തോർ
മുത്തിനെപ്പോലും കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
കാരിരുമ്പിൻ്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു
കാതര ചിത്തമന്നെത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചു. മുഗ്ദ്ധ സൗന്ദര്യത്തെ
 വൈരൂപ്യമാക്കുവാനൊത്തൊരുമിച്ചവർ
 നമ്മൾ എത്രയായാലും മതിവരാറില്ലാത്തൊര
ത്യാഗ്രഹികളെപ്പോലെ!
വിസ്തൃത നീല ജലാശയം, ജൈവ വിസ്മയം
കാണിച്ച നാട്ടിൽ ഇന്നില്ലിവിടെ ജലാശയം,
മാലിന്യക്കണ്ണുനീർ പ്പൊയ്കകളെന്യേ !
പച്ചപ്പരിഷ്ക്കാരത്തേൻ കുഴമ്പുണ്ടു നാം പുച്ഛിപ്പു
മാതൃദുഗ്ദ്ധത്തെ !

സീതാലക്ഷ്മി
ഏഴാം ക്ലാസ്