എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അവർണനായ ചാത്തൻമാസ്റ്റർ ത‍ുടങ്ങിവെച്ചെങ്കില‍‍ും സവർണരാണ് അധ്യയനത്തിൽ ശ്രദ്ധിച്ചിര‍ുന്നത്.1951-ൽ തൃക്ക‍ൂർ മഠത്തിൽ പത്മനാഭശാസ്ത്രി ദാനമായി നൽകിയ ഭ‍ൂമിയിലാണ് ഔദ്യോഗികമായി വിദ്യാലയം ആരംഭിച്ചത്. അന്ന് എഴ‍ുത്ത‍ുക‍ുത്തിലൊക്കെ സ്‍ക്ക‍ൂളിന്റെ പേര് ജെ.ബി.എസ്.മാടായിക്കോണം എന്നായിര‍ുന്ന‍ു. 1967 ൽ ഗവൺമെന്റ് യ‍ു പി സ്‍ക‍ൂൾ ആയി ഉയർത്തി. എങ്കില‍ും പ്രായമായവർക്കിടയിൽ ശങ്കരമംഗലം സ്‍ക‍ൂൾ എന്നാണിത് അറിയപ്പെട്ടിര‍ുന്നത്. 1989 ഡിസംബർമാസത്തിലാണ് പി.ടി.എ.യുടെ കീഴിൽ നഴ്‍സറി ഇവിടെ പ്രവർത്തനം ആരംഭിച്ചത്. 1990-91 വർഷത്തിൽ ഈ വിദ്യാലയത്തിന്റെ നാമധേയം തദ്ദേശവാസിയ‍ും സ്വാതന്ത്ര്യസമരസേനാനിയ‍ും പ്രമ‍ുഖ രാഷ്ട്രീയപ്രവർത്തകന‍ും പൊറത്തിശ്ശേരി പ‍ഞ്ചായത്ത് പ്രഥമ പ്രസിഡണ്ട‍ും കേരളത്തിലെ തദ്ദേശസ്വയംഭരണ വക‍ുപ്പിന്റെയ‍ും ദളിത് ക്ഷേമത്തിന്റെയ‍ും ആദ്യമന്ത്രിയ‍ുമായിര‍ുന്ന ശ്രീ പി കെ ചാത്തൻമാസ്റ്ററ‍ുടെ (1920-1988) സ്‍മരണാർഥം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ജി.യ‍ു.പി.എസ്.എന്നാക്കി മാറ്റി. ആദ്യത്തെ പ്രധാന അധ്യപകൻ കാളത്ത‍ുപറമ്പിൽ ശ്രീ.ഗോവിന്ദൻക‍ുട്ടി മാസ്റ്ററായിര‍ുന്ന‍ു എന്ന് പറയപ്പെട‍ുന്ന‍ു.ആദ്യത്തെ അഡ‍്മിഷൻ നേടിയ വിദ്യാർഥി എം.ഭാർഗവിയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം