എസ് എൻ ജി എസ് എസ് യു പി എസ് എടക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ നാരായണ ഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് സംഘടന കൊണ്ട് ശക്തരാകുവിൻ വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ എന്ന സന്ദേശങ്ങൾ ജനങ്ങൾ അംഗീകരിച്ചു. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഒരു പുതു വെളിച്ചം പരന്നു. എടക്കുളം പ്രദേശത്തും അത് വ്യാപിച്ചു. ഗുരുവിന്റെ ആദർശങ്ങളിൽ ആവേശം കൊണ്ട ചിലർ എടക്കു ത്തും ഉണ്ടായി. അതിന്റെ ഫലമാണ് ശ്രീ നാരായണ ഗുരു സ്മാരക സംഘമെന്ന സ്ഥാപനവും അതിന്റെ വളർച്ചയും

1916 , 1928 കാലഘട്ടങ്ങളിൽ സിലോൺ സന്ദർശിച്ച ഗുരുദേവൻ സിലോൺ മലയാളികളോട് സംഘടനകൊണ്ട് ശക്തരാവുക നിശാപാഠശാലകൾ സ്ഥാപിച്ച് വിദ്യ അഭ്യസിക്കുക എന്നീ മഹത്തായ സന്ദേശങ്ങൾ നൽകി. ഇതിനെ തുടർന്ന് സിലോൺ മലയാളികളായ എടക്കുളം പ്രദേശവാസികൾ 1935 ജനുവരി 27 ന് എടക്കുളം ദേശീയ സമാജം എന്നപേരിൽ ഒരു സംഘടന സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇവർ നാട്ടിൽ എത്തുകയും അവരുടെ സംഘടന എടക്കുളം ശ്രീ നാരായണ ഗുരു സ്മാരക സംഘത്തിന്റെ ശാഖയിൽ ലയിക്കുകയും പ്രവർത്തനങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുകയും ചെയ്തു. 1942 ൽ ഒരേക്കർ ഭൂമി വാങ്ങി. 1949 ൽ സ്മാരക മന്ദിരം പണിതു. 1951 ൽ ഒരു വായനശാലയും ഇവിടെ തുടങ്ങി. നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ 1955 ജൂൺ 6 ന് ശ്രീ നാരായണ ഗുരു സ്മാരക സംഘം അപ്പർ പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.

സ്ക്കൂൾ സ്ഥാപിച്ചതിൽ നിർണ്ണായക പങ്ക് വഹിച്ചവർ - കെ.കെ. കോപ്പക്കുട്ടി, തുരുത്തുമ്മൽ മാണി, കൃഷ്ണൻ.വി.കെ, വേലായുധൻ തുമ്പരപ്പുള്ളി ,കെ.കെ.ഗോപാലൻ, സി.എ. ചാത്തു, കെ.കെ.മാണി, പി.വി.കുമാരൻ ,കെ.കെ.മാണിക്ക്യൻ തുടങ്ങിയവരാണ്.