എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/സയൻസ് ലബോറട്ടറി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രൈമറിയിൽ പരിീക്ഷണ നിരീക്ഷണങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.പരീക്ഷണം ശാസ്ത്രീയമായ ഒരു നടപടിക്രമം (process) ആണ്. . പരീക്ഷണങ്ങളുടെ ലക്ഷ്യങ്ങളും അളവുകളും രീതിയും വളരെ വ്യത്യസ്തമായിരിക്കാം പക്ഷെ, ആവർത്തനക്ഷമതയും പരീക്ഷണ ഫലങ്ങളുടെ യുക്തിയുക്തമായ വിശകലനവുമാണ് ശാസ്ത്രീയസമീപനത്തിന്റെ അടിസ്ഥാനം. കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക്‌ അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്ര ലബോറട്ടറി പ്രയോജനപ്പെടുത്തുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്വയം പരീക്ഷണം ചെയ്യുന്നതിനാവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ,രാസവസ്തുക്കൾ,മൈക്രോ സ്കോപ്പ്,ലെൻസുകൾ തുടങ്ങിയവ സ്വയം രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഉകരണങ്ങൾ എന്നിവയാൽ സ്വയം പര്യാപ്തമാണ് സയൻസ് ലബോറട്ടറി