എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/അമ്മയുടെ മടിത്തൊട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ മടിത്തൊട്ടിൽ

പച്ചപ്പിൽ നൃത്തമാടീടും വയലേലകളും
പച്ചയായ് ജീവിക്കും മനുഷ്യ മനസ്സുകളും
നിറഞ്ഞൊഴുകും പാലരുവികളും
നിറവാർന്ന മാനവ സ്നേഹ ബന്ധങ്ങളും
പൂക്കളുമായി വിരുന്നെത്തുന്ന വസന്തവും
പൂവിളിയുമായി ഒത്തുചേരും കുരുന്നുകളും
ഇന്നിതെല്ലാം മാനവ ഹൃത്തിൽ നിന്നെങ്ങു പോയി
ഇന്നിൻ്റെ സങ്കൽപ ലോകത്തിലൂടെ
പരിസ്ഥിതിയോടിണങ്ങി കഴിയേണ്ടവർ
പരിസ്ഥിതിയെ തനിമയ്ക്കായി ഇണക്കി
ഇതു തന്നെ ഭൂമിയിൽ നാശം വിതച്ചിടും
ഇതു തന്നെ ഭൂമിയെ നരകമായി തീർന്നിടും
നമ്മുടെ വയലുകൾ, പാടങ്ങൾ, തോടുകൾ
നമ്മുടെ കായലും പുഴയും അരുവിയും
മാറ്റിമറിച്ചിട്ട മനുഷ്യാ നിനക്കെന്ത്
മാറാത്ത ചിന്തയും ദുഷ്ടതയും..
 

ദേവാനന്ദ.കെ
6.A എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത