എസ്.വി.എ.യു.പി.എസ് കാപ്പിൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരങ്ങൾഎന്നിവയെല്ലാം സംഘടിപ്പിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശു ദിനം എന്നിവ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ആഘോഷിക്കാറുണ്ട്.

സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

പരിസ്ഥിതി ദിനം ചാന്ദ്രദിനം  തുടങ്ങി എല്ലാ ദിനാചരണങ്ങളും സ്കൂളിൽ  മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ചന്ദ്ര മനുഷ്യൻ ക്ലാസുകളിൽ.. പല രീതിയിൽ ആഘോഷിക്കാറുണ്ട്.

റെയിൻ ഫെസ്റ്റ്- ചിത്രരചന, കഥ,കവിത, കാർട്ടൂൺ രചന, പതിപ്പ് നിർമ്മാണം,ഉച്ചഭക്ഷണ ഇടവേളയിൽ .... പ്രകൃതിയെ അറിയാൻ.... ഒരു മഴയാത്ര

ലഹരി വിരുദ്ധ ദിനം-ലഹരി വിരുദ്ധ ദിനം ജൂൺ26 ,ലഹരി വിരുദ്ധ സന്ദേശം, അസംബ്ലി

ഗണിത ക്ലബ്ബ്

ഗണിത ശിൽപശാല. ഗണിതോപകരണ നിർമ്മാണം, ഗണിത ലാബ് ശാക്തീകരണം

ഭാഷാ ക്ലബുകൾ-ഇംഗ്ലീഷ് ,അറബിക് ,ഉറുദു ,മലയാളം,ഹിന്ദി

വായനാ വാരാഘോഷം

പുസ്തക റാലി, ദേശസേവിനി വായനശാല സന്ദർശനം, പുസ്തക പരിചയം, അസംബ്ലി

വായനാദിനം.. പുസ്തക പ്രദർശനം, ക്വിസ്സ്

ബുക്ക് റിവ്യൂ വായനാമത്സരം

വൈക്കം മുഹമ്മദ് ബഷീർദിനം....

ഉറൂബ് ദിനം.

ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം

സുരീലി ഹിന്ദി

അറബിക് ടാലൻറ്റ് പരീക്ഷ

വിദ്യാരംഗം ക്ലബ്

വിദ്യാരംഗം കലാ സാഹിത്യ വേദി കഥ- കവിത രചന ക്യാമ്പ്

സ്കൂൾ ഇലക്ഷൻ

ജനാധിപത്യത്തിന്റെ ആദ്യപാഠം... സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്...

പരിസ്ഥിതി ക്ലബ്

വണ്ടൂർ പോലീസിന് ആദരവ്

ജൂൺ 5 ,ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലോക് ഡൌൺ വിജയിപ്പിക്കാനായി അഹോരാത്രം പ്രയത്നിച്ച വണ്ടൂർ പോലീസിന് കാപ്പിൽ സ്കൂളിന്റെ ആദരവായി വ്യക്ഷത്തൈകൾ നൽകുന്നു

പരിസ്ഥിതി ദിനാഘോഷം

മുൻ രാഷ്ട്രപതി എ പി  ജെ അബ്ദുൽ കലാമിൻ്റെ ജന്മദിനത്തിൽ കലാംമരം ഒരുക്കി നമ്മുടെ വിദ്യാലയം





മിയാവാക്കി വനവൽക്കരണം

അര സെന്റുണ്ടോ....

കാടുണ്ടാക്കാം

മിയാവാക്കി വനവൽക്കരണം

        🌳🌳🌳🌳🌳🌳

സ്വാഭാവിക വനമുണ്ടാക്കാൻ 50-100വർഷം വേണ്ടിവരുമ്പോൾ...... കുറഞ്ഞ സമയം കൊണ്ട് അതേ രീതിയിലുള്ള വനമുണ്ടാക്കാനുള്ള ശ്രമമാണ് മിയാവാക്കി വനവൽകരണം..

    ജപ്പാനിലെ കൃഷി ശാസ്ത്രജ്ഞൻ ആയിരുന്ന അകിറ മിയവാക്കി ആണ്  ഈ വനവത്കരണത്തിന്റെ പിതാവ്....... ലോകം മുഴുവൻ അത്ഭുത വനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മിയാവാക്കി.....💚

🍃 മിയവാക്കി വനവത്കരണത്തിൽ നിലം ഒരുക്കൽ ഏറെ പ്രധാനപെട്ടതാണ്.... ഒരു മീറ്റർ ആഴത്തിൽ കുഴി എടുക്കുന്നു അതിൽ ചകിരിചോർ, ചാണകം,കമ്പോസ്റ്റ്, പച്ചിലകൾ, കരിയിലകൾ,ഉമി എനിവയെല്ലാം നിറക്കുന്നു മേൽ മണ്ണും ആയി കൂട്ടി ഇളക്കുന്നു....

  ഒരു മീറ്റർ സ്‌ക്വയറിൽ 4 മരങ്ങൾ നടുന്നു.. ഒരു വലിയ മരം ഒരു ഇടത്തരമരം രണ്ട് ചെറിയ മരങ്ങൾ....

ഒരു സെന്റിൽ 162 ചെടികൾ 💚

   വളം ധാരാളമുണ്ട് ജലം ആവശ്യത്തിന് നൽകും... സൂര്യ പ്രകാശത്തിന് വേണ്ടി മരങ്ങൾ മത്സരിക്കും.... ചെടികൾ പാർശ്വവളർച്ച ഉപേക്ഷിച് മുകളിലേക്കു കുതിച്ചു വളരും....3 വർഷം കൊണ്ടു 30 അടി വരെ ഉയരം വക്കും....5 വർഷം കൊണ്ടു 25 വർഷത്തെ വളർച്ച..💚

20 വർഷം കൊണ്ട് 100 വർഷം പഴകം ഉള്ള കാടിന്റെ രൂപത്തിൽ ആവും.......

  സ്ഥലം വളരെ കുറവുള്ളവർക്കും ഈ രീതിയിൽ കാടുണ്ടാകാം.....

   🍃 പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പങ്കാളിയാവാം🍃

💚 കാപ്പിൽ എസ് വി എ യു പി സ്കൂളിൽ മിയവാക്കി വനവത്കരണത്തിന്റെ ഒരു ശാസ്ത്രീയ പതിപ്പ് തയാറാക്കുന്നു....💚

സാന്ത്വന പെട്ടികളിൽ  ഇനി ഹരിത സൗന്ദര്യം

കാപ്പിൽ എസ് വി എ യു പി സ്കൂളിലെ മധുവൻ ജൈവവൈവിധ്യ ഉദ്യാനത്തിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കുന്നു

പാലിയേറ്റീവ് പ്രവർത്തകർ വിദ്യാർത്ഥികളിൽ നിന്നും ധന ശേഖരണത്തിനായി നൽകിയ പ്ലാസ്റ്റിക് സാന്ത്വന പെട്ടികളിൽ ആണ് ചെടികൾ നട്ടു വളർത്തുന്നത്. രണ്ടായിരത്തിലേറെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലു ബോട്ടുകളിൽ ചെടികൾ തഴച്ചു വളരുന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുമാണ് ഈ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചത്.

പ്ലാസ്റ്റിക് പുനരുപയോഗ ത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി  മധുവൻ ജൈവവൈവിധ്യ  ഉദ്യാനത്തിൽ  വെർട്ടിക്കൽ ഗാർഡനും ഒരുങ്ങുന്നു.

Lock down  സമയത്ത്  കാപ്പിൽ എസ് വി എ യുപി സ്കൂളിലെ മധു വൻ ജൈവവൈവിധ്യ ഉദ്യാന പരിചരണങ്ങൾക്കും ജലസേചനത്തിനും അനുവദിച്ച  സമയം ഉപയോഗപ്പെടുത്തിയാണ് മനോഹരമായ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയത്.

ഹെൽമെറ്റിലും പ്ലാസ്റ്റിക് കുപ്പികളിലും   ടയറിലും   എല്ലാം ഇവിടെ ചെടികൾ തഴച്ചു വളരുന്നുണ്ട്.

ബാക്ക് ടു ബൈസൈക്കിൾ

ആരോഗ്യമുള്ള തലമുറയായി വളരാൻ സൈക്കിൾ ശീലമാക്കുക എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് സംഘടിപ്പിച്ച സൈക്കിൾ റാലി.



മുളകൾ കൊണ്ടുള്ള നിർമ്മാണ പരിശീലനം

നടീൽ ഉൽസവം.. നമ്മുടെ കുട്ടികൾ ഞാറ് നട്ടപ്പോൾ

കൊയ്ത്തുത്സവം...