എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷവും അധ്യാപകദിനാചരണവും

വെള്ളയാംകുടി: സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ 31-8-17ന് അധ്യാപകദിനാചരണവും ഓണാഘോഷ പരിപാടികളും നടക്കുകയുണ്ടായി.ഓരോ ക്ലാസിലെയും വിദ്യാർത്ഥിപ്രധിനിധികൾ അധ്യാപകർക്ക് ആശംസ കാർഡുകളും പൂക്കളും സമ്മാനിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ ജെയിംസ് മംഗലശേരി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും അധ്യാപകരെയും അനധ്യാപകരേയും മൊമന്റോ നൽകുി ആദരിക്കുകയും ചെയ്തു. കുട്ടികൾക്കായി മാവേലി മത്സരം,വടംവലി,പൂക്കള മത്സരം,ഓണപ്പാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും മത്സരങ്ങളിൽ വിജയികളായവർക്ക്സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് മംഗലത്ത് ,പി.റ്റി.ഏ പ്രസിഡന്റ് ശ്രീ. വർഗ്ഗീസ് വെട്ടിക്കാലായിൽ, പ്രിൻസിപ്പാൾ മോളി ആഗസ്തി, ഹെഡ്മാസ്റ്റർ ജോസഫ് മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് വേദിയെ ധന്യമാക്കി.